അര്‍ജന്റീനയില്‍ നാസി ഒളിയിടം

വടക്കന്‍ അര്‍ജന്റീനയിലാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. രണ്ടാം ലോകമഹായുദ്ധകാലത്തെ ജര്‍മ്മന്‍ കമ്മട്ടത്തില്‍ അടിച്ച നാണയങ്ങള്‍ കണ്ടെത്തിയതാണ് നാസികളുടെ ഒളിയിടമാണിതെന്ന സാധ്യതയിലേക്കുള്ള സൂചനയായത്.വടക്കന്‍ മിസിയോനെസ് പ്രവിശ്യയില്‍ സാന്‍ ഇഗ്നാഷിയോ പട്ടണത്തിനടുത്തുള്ള തെയു കുവാരെ പാര്‍ക്കിലാണ് കാടു പിടിച്ച നിലയില്‍ കെട്ടിടം കണ്ടെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മ്മനിയുടെ പതനത്തോടെ ഒളിച്ചോടിയ നാസികള്‍ക്കായി പണിതതാവാം കെട്ടിടമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല് നാസികള്‍ ഇത് ഉപയോഗിച്ചിട്ടില്ല. കാരണം അര്‍ജന്റീനയില്‍ സ്വതന്ത്രരായി വിഹരിക്കാന്‍ കഴിയുമെന്ന് അപര്‍ തിരിച്ചറിഞ്ഞു. അഡോള്‍ഫ് ഹിറ്റലറുടെ വലം കൈയായിരുന്ന മാര്‍ട്ടിന്‍ ബോര്‍മാനു വേണ്ടിയുള്ള ഒളിയിടമായിരുന്നു അതെന്ന പ്രാദേശിക ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബ്യൂയനോസ് എയിറിസ് സര്‍വ്വകലാശാല കെട്ടിടത്തേക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചത്. അഡോള്‍ഫ് എയിക്മാന്‍, ഏറിക് പ്രീബ്കെ എന്നീ നാസികള്‍ അര്‍ജന്റീനയിലാണ് ഒളിച്ചു ജീവിച്ചതെന്നത് ചരിത്രം.

സമീപ പ്രദേശത്തുള്ള എല്ലാ കെട്ടിടങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ കെട്ടിടത്തിന്റെ നിര്‍മ്മിതിയെന്ന് ഗവേഷകനായ ദാനിയേല്‍ ഷാവെല്‍സോണ്‍ പറഞ്ഞു.

coins Nazi-hideout-in-Argentina
DONT MISS
Top