ഏത് വേനലിലും വറ്റാത്ത നീരുറവയായി മടക്കുളം

കണ്ണൂര്‍: നാടായ നാടൊക്കെ നീരുറവ നിലച്ചാലും നനവ് വറ്റാത്ത ഒരു ഗുഹയുണ്ട് കണ്ണൂരില്‍. ശ്രകണ്ഠാപുരം ചേപ്പറമ്പിലെ മടക്കുളം ഏത് കൊടുവേനലിലും നാട്ടുകാരുടെ തണ്ണീര്‍ത്തടമാണ്.

ചെങ്കല്‍ കുത്തായ കുന്നും പ്രദേശം.കല്ലുകള്‍ വെട്ടിയിറക്കുമ്പോള്‍ പ്രത്യക്ഷപ്പെട്ട ഈ അന്ധകാരവഴിയില്‍ പിന്നെ ജലധാരയും കണ്ടു. മൂന്ന് തട്ടുകളായി പ്രത്യേകം പ്രത്യകം വഴികളുള്ളതാണ് ഉള്‍പ്രദേശം. ഒന്നില്‍ നീരുറവ. മറ്റ് ഇരുളറകള്‍ മുള്ളന്‍ പന്നിയുടേയും വവ്വാലുകളുടേയും ഇഴജീവികളുടേയും വിഹാര കേന്ദ്രമാണ്. ഉത്ഭവസ്ഥാനം എവിടെയാണെന്ന് മനസ്സിലാകാത്ത ജലസാന്നിധ്യം പ്രത്യക്ഷപ്പെട്ടിട്ട് വര്‍ഷങ്ങളായി. അടുത്ത പ്രദേശങ്ങളിലെ കിണറുകളില്‍ പോലും ഈ ഗുഹാ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്.

കുടിവെള്ളമായി ഈ ജലം നേരിട്ട് ഉപയോഗിക്കുന്നില്ലെങ്കിലും തോടുകളിലേക്ക് ഒഴുകിച്ചേരുന്ന പലതുള്ളി പെരുവള്ളമായി ഒരു നാടിനെ പച്ചപ്പണിയിക്കുന്നു. ജലധാരയുടെ പേരില്‍ തകര്‍ക്കപെടാതെ ഇന്നും നിലനിര്‍ത്തിപോരുന്ന വിശ്വാസം ആ പേരില്‍ പ്രകൃതിയേയും സംരക്ഷിക്കുന്നു എന്നതിലാണ് ഈ നനവ് ഏറെ കുളിരു കോരിക്കുന്നത്.

DONT MISS
Top