കന്യാസ്ത്രീ പീഡനം: നടപടി ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയിൽ ഹർജി

ബംഗാളിൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സ്വമേധയാ നടപടി വേണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകയായ ലില്ലി തോമസാണ് ഹർജി നൽകിയത്. ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തു വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പരിശോധിച്ച് കോടതി ഉചിതമായ അന്വേഷണത്തിന് ഉത്തരവ് ഇടണം എന്നാണ് ഹർജിയിലെ ആവശ്യം.

കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണ ശ്രമത്തിനിടെ കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ വിശദീകരണം തേടി പശ്ചിമ ബംഗാൾ സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. റിപ്പോർട്ടുകൾ ശരിയെങ്കിൽ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആയിരുന്നു കമ്മീഷൻ പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രി ഇരു സംഭവങ്ങളിലും ആശങ്ക രേഖപ്പെടുത്തിയിരുന്നു.

DONT MISS
Top