കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: അന്വേഷണം സിബിഐയ്ക്ക് വിടും

പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിഷയത്തില്‍ ഇടപ്പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബംഗാള്‍ സര്‍ക്കാരിനോട് .രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറി കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം. മനുഷ്യത്വ രഹിതമായ നടപടിയാണെന്നും, അന്വേഷണം വേഗത്തിലാക്കണമെന്നും കന്യാസ്ത്രീയെ സന്ദര്‍ശിച്ച ശേഷം സിബിസിഐ അധ്യക്ഷന്‍ മാര്‍ ക്ലിമ്മിസ് പ്രതികരിച്ചു.

DONT MISS
Top