കന്യാസ്ത്രീ പീഡനം: സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

പശ്ചിമബംഗാൾ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ വിശദീകരണം തേടി പശ്ചിമബംഗാൾ സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. റിപ്പോർട്ടുകൾ ശരിയെങ്കിൽ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കമ്മീഷൻ പ്രതികരിച്ചു.

കന്യാസ്ത്രീ പീഡനത്തിലും ഹരിയാനയിൽ പള്ളി തകര്‍ക്കത്ത സംഭവത്തിലും ഇതുവരെ കൈക്കൊണ്ട നടപടികൾ വിശദീകരിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ സംസ്ഥാനസർക്കാരുകൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസും നിർദ്ദേശം നൽകിയിരുന്നു. ഇരു സംഭവങ്ങളിലും വിഷയങ്ങളിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി.

കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണ ശ്രമത്തിനിടെ കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായത്. കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സന്ദര്‍ശിക്കാനെത്തിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹം പ്രതിഷേധ പ്രവർത്തകർ തടഞ്ഞിരുന്നു.

DONT MISS
Top