വേനല്‍മഴയില്‍ കനത്ത കൃഷിനാശം; കര്‍ഷകര്‍ പ്രതിസന്ധിയില്‍

മധ്യകേരളത്തില്‍ അപ്രതീക്ഷിതമായെത്തിയ വേനല്‍മഴയില്‍ വ്യാപക കൃഷി നാശം. തൃശ്ശൂര്‍ ജില്ലയിലെ പുഞ്ചനെല്‍കൃഷിയെയാണ് മഴ സാരമായി ബാധിച്ചത്. വിളവെടുപ്പിന് പാകമായ നെല്‍ച്ചെടികള്‍ നിലം പൊത്തിയതോടെ കൊയ്ത്ത് നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്

കുട്ടനാടും പാലക്കാടും കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നെല്ലുല്‍പാദനകേന്ദ്രങ്ങളിലൊന്നായ തൃശ്ശൂര്‍- പൊന്നാനി കോള്‍പ്പടവുകളിലെ കാഴ്ചയാണിത്. കൊയ്ത്തിന് പാകമായ നെല്‍ച്ചെടികളത്രയും മഴയില്‍ കുതിര്‍ന്ന് ചാഞ്ഞ് വീണിരിക്കുന്നു.

അന്തിക്കാട് മേഖലയിലാണ് വ്യാപകമായി നെല്‍കൃഷി നശിച്ചിരിക്കുന്നത്. ഇതോടെ യന്ത്രമുപയോഗിച്ചുള്ള കൊയ്ത്ത് അപ്രായോഗികമായിരിക്കുന്നു. കൈക്കൊയ്ത്ത് നടത്തുവാന്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും പ്രതിസന്ധി രൂക്ഷമാക്കി. സര്‍ക്കാര്‍ അടിയന്തിര ധനസഹായം നല്‍കണം എന്നാണ് കര്‍ഷകരുടെ ആവശ്യം.

[jwplayer mediaid=”165525″]

DONT MISS
Top