64,750,000 പാട്ടുകളുമായി കാസറ്റ് വരുന്നു, ഡിജിറ്റലിനെ തോല്‍പ്പിക്കാന്‍

സിഡിയുടെയും എംപിത്രീയുടെയും വിനൈലിന്റെയും ഉദയത്തോടെ തകര്‍‌ന്നുപോയ ഓഡിയോ കാസറ്റ് തിരിച്ചു വരുന്നു. ഒരിക്കല്‍ സംഗീതലോകം വാണിരുന്ന ഓഡിയോ കാസറ്റ് എന്ന സംവിധാനത്തിന് ഉയര്‍ത്തെഴുന്നേല്‍പ്പ് നല്‍കുന്നത് പ്രമുഖ സംഗീത വ്യവസായ കമ്പനിയായ സോണിയാണ്. ഒരു ചതപരശ്ര ഇഞ്ചില്‍ 148 ജിബിയാണ് പുതിയ കാസറ്റിന്റെ കപ്പാസിറ്റി. അതായത് ആകെ 148 ടെറാ ബൈറ്റ്!. ഐപോഡിന് അന്ത്യനിദ്ര നേര്‍ന്നു കൊണ്ടാണ് ഇതിന്റെ വരവെന്നാണ് പലരും പറയുന്നത്. കഴിഞ്ഞ ആഴ്ചാവസനത്തില്‍ സംഭവം പുറത്തിറക്കി.എന്നാലും വിപണിയില്‍ ലഭ്യമാകാന്‍ ഇനിയും സമയമെടുക്കും. പോളിമര്‍ ഫില്‍മിലേക്ക് ആര്‍ഗണ്‍ വാതകാണുക്കള്‍ തെറിപ്പിച്ച് ഒരു കാന്തിക ക്രിസ്റ്റലുകളുടെ പാളി സൃഷ്ടിക്കുന്നതാണ് കാസറ്റിന്റെ വന്‍ സംഭരണശേഷിയുടെ പിന്നിലെ സാങ്കേതിക വിദ്യ. ഒരു ടേപ്പില്‍ 3700 ബ്ലു റേ യിലെ വിവരങ്ങള്‍ കയറുമത്രേ!!

DONT MISS
Top