ഓഹരി വിപണികളില്‍ ഏറ്റവും വലിയ വിറ്റൊഴിക്കല്‍

മുംബൈ:കനത്ത നഷ്ടത്തിന്റെ അമ്പരപ്പുമായാണ് ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് വ്യാപാരം ആരംഭിക്കുന്നത്. സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ വിറ്റൊഴിക്കലാണ് ഓഹരി വിപണികളില്‍ ഇന്നലെ നടന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും കനത്ത നഷ്ടത്തിലാണ്.

ഇന്നലെ ഓഹരി വിപണികളെ നഷ്ടത്തിലാക്കിയ കാരണങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു എന്നതാണ് ഇന്ത്യയിലെ വിപണികളെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ലോകത്തെ മറ്റെല്ലാ കറന്‍സികളുമായുള്ള വിനിമയത്തിലും ഡോളര്‍ ശക്തിപ്പെടുകയാണ്. ഇന്നലെ മാത്രം രൂപയ്ക്ക് 50 പൈസയുടെ നഷ്ടമുണ്ടായി.

രൂപയ്ക്കു മൂല്യം കുറഞ്ഞതോടെ വന്‍തോതില്‍ ഓഹരികളില്‍ വിറ്റൊഴിക്കല്‍ നടക്കുകയാണ്. ബാങ്കിങ്, ഐടി ഓഹരികളാണ് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദത്തില്‍. സമീപകാലത്ത് വിപണിയില്‍ ഉണ്ടായ ഏറ്റവും വലിയ നഷ്ടമായിരുന്നു ഇന്നലെ. ആഗോള എണ്ണവില ഇടിഞ്ഞതും വിപണികളെ നഷ്ടത്തിലാക്കി. യുഎസ് എണ്ണയുടെ വില വീപ്പയ്ക്വീണ്ടും 50 ഡോളറിനു താഴെയെത്തി.

DONT MISS
Top