ലോകകപ്പില്‍ ന്യൂസിലന്റിന് തുടര്‍ച്ചയായ അഞ്ചാം ജയം

ലോകകപ്പില്‍ ന്യൂസിലന്റിന് തുടര്‍ച്ചയായ അഞ്ചാം ജയം. നേപിയറില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 6 വിക്കറ്റിനാണ് ന്യൂസിലന്റ് തോല്‍പിച്ചത്. 187 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡ് 36.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ന്യൂസിലന്റിനായി മാര്‍ട്ടിന്‍ ഗുപ്ടില്‍ അര്‍ദ്ധ സെഞ്ചുറി നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത് 59 റണ്‍സ് എടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടമായി പതറിയ അഫ്ഗാനിസ്ഥാനെ സമിയുള്ള ഷെന്‍വാരിയുടേയും നജീബുള്ള സദ്രാന്റേയും അര്‍ദ്ധ സെഞ്ചുറികളാണ് കരകയറ്റിയത്. ന്യൂസിലന്റിനായി ഡാനിയല്‍ വെറ്റോറി 4 വിക്കറ്റ് വീഴ്ത്തി.

DONT MISS
Top