ബലാല്‍സംഗ കേസ് പ്രതിയെ ജയില്‍ ആക്രമിച്ച് കൊലപ്പെടുത്തി

കൊഹിമ: നാഗാലാന്‍ഡില്‍ പ്രക്ഷുബ്ധരായ ജനക്കൂട്ടം ബലാല്‍സംഗ കേസ് പ്രതിയെ ജയില്‍ ആക്രമിച്ച് പുറത്തിറക്കിയ ശേഷം നഗ്നനാക്കി നഗരമധ്യത്തിലൂടെ വലിച്ചിഴച്ചശേഷം തല്ലിക്കൊന്നു. പൊലീസ് ഇടപെട്ട് മൃതദേഹം കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം പൊലീസിനെതിരെ ആക്രമണം നടത്തി. 35കാരനായ സയ്യിദ് ഫരീദ് ഖാന്‍ എന്നയാളെയാണ് പ്രകോപിതരായ ജനകൂട്ടം തല്ലിക്കൊന്നത് .

നാഗാലാന്റിലെ ദിമാപുര്‍ ജില്ലയിലാണ് സംഭവം . കഴിഞ്ഞ ഫെബ്രുവരി 23 നാണ് ദിമാപൂരിലെ വനിതാ കോളജ് വിദ്യാര്‍ത്ഥിനിയായ 20കാരിയെ ഇയാള്‍ ബലാല്‍സംഗം ചെയ്തത് . 25 ന് പൊലിസ് പിടിയിലായ ഫരീദ് ഖാനെ തുടര്‍ന്ന്‍ ജയിലിലടക്കുകയായിരുന്നു . ബംഗ്ലാദേശില്‍നിന്ന് കുടിയേറി പഴയ കാറുകളുടെ ഡീലറായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ മുന്‍പും ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായി പറയുന്നു . ബലാത്സംഗം ചെയ്യപ്പെട്ട നാഗാ പെണ്‍കുട്ടിയുടെ ബന്ധുക്കളടങ്ങുന്ന നാലായിരത്തോളം പേരാണ് ജയില്‍ തകര്‍ത്ത് ഫരീദ്ഖാനെ പിടികൂടി കൊന്നത് . തുടര്‍ന്ന് പ്രതിയുടെ കട അടക്കം നിരവധി കടകള്‍ക്ക് ജനക്കൂട്ടം തീവെച്ചു. പൊലീസ് വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു. പോലീസ് ദിമാപുര്‍ ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
a1-dP3h2
കഴിഞ്ഞ ദിവസം, സംഭവത്തില്‍ പ്രതിഷേധിച്ച് ദിമാപൂരില്‍ വമ്പിച്ച പ്രകടനവും പൊതുയോഗവും നടന്നിരുന്നു. നാഗാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തിന് ശേഷം രോഷാകുലരായ ജനക്കൂട്ടം പ്രതിയെ അടച്ച സെന്‍ട്രല്‍ ജയിലിലേക്ക് കുതിക്കുകയായിരുന്നു. എതിര്‍ക്കാന്‍ എത്തിയ സുരക്ഷാ ജീവനക്കാരെ തല്ലി ഓടിച്ച ശേഷം സെല്ലില്‍ കടന്ന് പ്രതിയെ പിടികൂടിയ ആള്‍ക്കൂട്ടം ഇയാളെ നഗ്നനാക്കി മര്‍ദ്ദിച്ച ശേഷം നഗരത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. നഗരമധ്യത്തിലെ ക്ലോക്ക് ടവറില്‍ കൊണ്ടുപോയി ഇയാളെ പരസ്യമായി തൂക്കിക്കൊല്ലാനായിരുന്നു പ്രക്ഷോഭകരുടെ പദ്ധതി. എന്നാല്‍, അതിനു മുമ്പേ, ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു.
dimapur-moss_030615105619

സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു . ജില്ലയിലെങ്ങും സംഘര്‍ഷം തുടരുകയാണ്.

DONT MISS
Top