വിമാനാപകടം: ഹോളിവുഡ് നടൻ ഹാരിസൺ ഫോർഡ് ഗുരുതരാവസ്ഥയില്‍

ലോസ് ഏഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടൻ ഹാരിസൺ ഫോർഡിന് വിമാന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. സ്വയം പറത്തിയ ചെറു വിമാനത്തിന്റെ എൻജിൻ തകർന്ന് ഇന്നു പുലർച്ചെയാണ് അപകടം.

ആറു പതിറ്റാണ്ടായി ഹോളിവുഡിലെ മുൻ നിരയിലുള്ള ഹാരിസൺ ഫോർഡ് ഇന്ത്യൻ സമയം ഇന്നു പുലർച്ചെ മൂന്നരയ്ക്കാണ് അപകടത്തിൽ പെട്ടത്. ഒറ്റയ്ക്കു പറത്തിയ ചെറുവിമാനത്തിന്റെ എൻജിൻ നിലച്ചതിനെ തുടർന്ന് മരത്തിലിടിച്ച് ഗോൾഫ് കോഴ്സിൽ വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഹാരിസൺ ഫോർഡ് വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. 72 കാരനായ ഫോർഡിന്റെ വിമാനക്കമ്പം വളരെ പ്രശസ്തമാണ്. സ്റ്റാർവാർ ഇതിഹാസ പരമ്പര, ഇന്ത്യാന ജോൺസ് സിനിമകൾ എന്നിവയ്ക്കു പുറമെ ദി ഫുജിറ്റീവ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലേയും നായകനായിരുന്നു ഫോർഡ്.

DONT MISS
Top