മോഡിയുടെ ഉച്ചയൂണ് എംപിമാര്‍ക്കുള്ള കാന്റീനില്‍; അമ്പരപ്പ് മാറാതെ ജീവനക്കാര്‍

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റിലെ എംപിമാര്‍ക്കുള്ള കാന്റീനില്‍ അപ്രതീക്ഷിതമായി എത്തി ഉച്ചയൂണ് കഴിച്ച് മടങ്ങി . സുരക്ഷാ സേനയുടെ അകമ്പടിയില്ലാതെ ഉച്ചയ്ക്ക് ഒരു മണിക്ക് പാര്‍ലമെന്റിന്റെ ഒന്നാം നിലയിലെ 70-ാം നമ്പര്‍ മുറിയില്‍ ഇന്ത്യന്‍ റെയില്‍വേ നടത്തുന്ന കാന്റീനിലാണു നരേന്ദ്ര മോഡി ഊണ് കഴിക്കാനെത്തിയത്.

മുറിയുടെ ഒരു മൂലയ്ക്ക് കിടന്നിരുന്ന മേശയില്‍ മറ്റ് മൂന്ന് എംപിമാരോടൊപ്പം ഇരുന്നാണ് പ്രധാനമന്ത്രി ഊണു കഴിച്ചത്. അദ്ദേഹം ആദ്യം കുടിക്കുവാന്‍ സൂപ്പ് ആവശ്യപ്പെട്ടു.തുടര്‍ന്ന് സാധാരണപോലെ താലി ഊണ് ഓര്‍ഡര്‍ ചെയ്തു. അമ്പരപ്പോടെ നിന്ന കാന്റീന്‍ ജീവനക്കാര്‍ സ്‌പെഷല്‍ എന്തെങ്കിലും വേണോ സാര്‍ എന്നു ചോദിച്ചു. തനിക്കായി സ്‌പെഷല്‍ ഒന്നും തന്നെ വേണ്ടായെന്നും എന്താണോ ഉള്ളത് അതു തന്നാല്‍ മതിയെന്നുമായിരുന്നു മോഡിയുടെ മറുപടി.

ഊണിന് മുന്‍പ് പച്ചക്കറി സാലഡ് പ്രധാനമന്ത്രി കഴിച്ചു. വെജിറ്റബിള്‍ താലി കഴിച്ച ശേഷം പ്രധാനമന്ത്രി 100 രൂപയാണു കാന്റീനില്‍ നല്‍കിയത്. ഊണിന്റെ വിലയായ 29 രൂപ എടുത്ത ശേഷം ബാക്കി 71 രൂപ ജീവനക്കാര്‍ തിരികെ നല്‍കി. ഉച്ചഭക്ഷണം കഴിക്കാന്‍ എത്തുന്നത്‌ .

ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു പ്രധാനമന്ത്രി പാര്‍ലമെന്റ് കാന്റീനില്‍
ബിഹാറില്‍നിന്നുള്ള ബിജെപി എംപി ഛേദി പാസ്വാന്‍, ബിജെപിയുടെ രാജ്യസഭാഗം ശങ്കര്‍ ബായി വിഗാഡ്, എന്നിവരും കേന്ദ്ര മന്ത്രി പീയുഷ് ഗോയലുമാണു പ്രധാനമന്ത്രിക്കൊപ്പം ഊണു കഴിച്ചത്. ഏകദേശം ഇരുപത്തിയഞ്ച് മിനിറ്റോളം ഭക്ഷണത്തിനായി ചെലവിട്ട അദ്ദേഹം ഇതിനിടയ്ക്ക് എം.പിമാരോട് അവരുടെ മണ്ഡലങ്ങളിലെ വിശേഷങ്ങളും ചോദിച്ചറിഞ്ഞു . 30ലേറെ എംപിമാര്‍ ഈ സമയം കാന്റീനില്‍ ഉണ്ടായിരുന്നു. എംപിമാരോട് പ്രധാനമന്ത്രി കുശലം പറയുകയും ചെയ്തു.

സാധാരണയായി പ്രധാനമന്ത്രിയുടെ ഭക്ഷണം അദ്ദേഹത്തിന്‍റെ മുറിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത് . എന്നാല്‍ പതിവിന് വ്യത്യസ്തമായി അദ്ദേഹം നേരിട്ട് കാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയത് കാന്റീന്‍ ജീവനക്കാരെയടക്കം ഞെട്ടിച്ചിരിക്കുകയാണ് .

ഭക്ഷണ ശേഷം കാന്റീനിലെ വിസിറ്റേഴ്സ് ഡയറിയില്‍ “അന്ന ദാതാ സുഖി ഭവ” എന്ന് കുറിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി മടങ്ങിയത് .

DONT MISS
Top