ഓസ്ക്കാര്‍ പെരുമയില്‍ ബേര്‍ഡ്മാന്‍

എണ്‍പത്തിയേഴാമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം വിഖ്യാത ചിത്രം ബേര്‍ഡ്മാന് ലഭിച്ചു. ബേര്‍ഡ്മാന്റെ സംവിധായകന്‍ അലന്‍ജാന്ദ്രോ ഗോണ്‍സാലസ് ആണ് മികച്ച സംവിധായകന്‍. സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ ജീവിത കഥ പറഞ്ഞ ദ തീയറി ഓഫ് എവരിത്തിംഗിലെ നായകന്‍ എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടനുള്ള ഓസ്‌ക്കാര്‍ സ്വന്തമാക്കി. സ്റ്റില്‍ ആലീസിലെ നായിക ജൂലിയന്‍ മൂറേയാണ് മികച്ച നടി. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌ക്കാരം പോളിഷ് ചിത്രം ഇഡ സ്വന്തമാക്കി. ബിഗ് ഹീറോ സിക്‌സാണ് മികച്ച അനിമേഷന്‍ ചിത്രം.

പതിവ് പോലെ ചലചിത്ര ആസ്വാദകരുടെ കണ്ണും മനവും നിറച്ച ഒരു പിടി കലാവിരുന്നോടെയാണ് 87ആമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാര പ്രഖ്യാപനത്തിന് തുടക്കമായത്.ഒന്‍പത് നോമിനേഷനുകളുമായി ഓസ്‌ക്കറിലെത്തിയ ബേഡ്മാനും ദ ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടലും നാലു വീതം പുസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി ഓസ്‌ക്കര്‍ വേദിയില്‍ സാനിധ്യമായി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌ക്കാരമാണ് ആദ്യം ബേഡ്മാന് ലഭിച്ചത്.പിന്നാലെ തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം എത്തി.

പ്രധാനപ്പെട്ട രണ്ട് വിഭാഗങ്ങളായ മികച്ച സംവിധായകന്‍ മികച്ച ചിത്രം എന്നിവ കൂടി സ്വന്തമാക്കിയതോടെ ഈ ഓസ്‌ക്കാറിലെ പ്രധാന പുരസ്‌ക്കാരങ്ങളെല്ലാം ബേഡ്മാന്‍ വാരിക്കൂട്ടി. അലന്‍ജാന്ദ്രോ ഗോണ്‍സാലസാണ് ബേഡ്മാന്‍ സംവിധാനം ചെയ്തത്.തീയറി ഓഫ് എവരിതിംഗിലൂടെ സ്റ്റീഫന്‍ ഹോക്കിംഗിസിനെ വെള്ളിത്തിരിയില്‍ എത്തിച്ച എഡ്ഡി റെയ്ഡ്‌മെയ്ന്‍ മികച്ച നടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി.

സ്റ്റില്‍ ആലിസിലെ പ്രകടനത്തിന് ജൂലിയന്‍ മൂര്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഗോള്‍ഡന്‍ ഗ്ലോബ്, ബാഫ്ത്ത പുരസ്‌ക്കാരങ്ങള്‍ക്ക് പിന്നാലെയാണ് ഓസ്‌ക്കറും ജൂലിയന്‍ മൂറിന് ലഭിച്ചത്. ബിഗ് ഹീറോ സിക്‌സാണ് മികച്ച അനിമേഷന്‍ ചിത്രം. പോളിഷ് ചിത്രം ഇഡയാണ് മികച്ച വിദേശ ഭാഷാ ചിത്രം. മൂന്ന് പുരസ്‌ക്കാരങ്ങള്‍ നേടിയ വില്‍പ്ലാഷാണ് ബേഡ്മാനും ദി ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടിലിനും തൊട്ടു പിന്നിലുള്ളത്.

ഹോളിവുഡിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമായിരുന്നു പുരസ്കാര വേദി. പുരസ്കാരദാന വേദിക്ക് സമീപം ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് പരിപാടിക്ക് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

oscar-1 os 3 oscar-2 osssssssssssssssssssssssss occccssssrrr 4
DONT MISS
Top