യുഎഇയിലെ മത്സ്യ സമ്പത്ത് കുറഞ്ഞു വരുന്നു

യുഎഇയിലെ മത്സ്യ സമ്പത്ത് നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നതായി ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ പഠന റിപ്പോര്‍ട്ട്. രാജ്യത്തെ എണ്‍പത് ശതമാനം മത്സ്യ സമ്പത്തും അമിത ചൂഷണത്തിനു വിധേയമാവുകയാണ്.നിരവധി ഇനത്തില്‍ പെട്ട മീനുകള്‍ വംശ നാശ ഭീഷണിയിലാണ് എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ മത്സ്യ ബന്ധന രീതി തുടര്‍ന്നാല്‍ ഇരുപത് വര്‍ഷത്തിനകം യുഎഇയിലെ മത്സ്യ സമ്പത്ത് പാടെ ഇല്ലാതാകുമെന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. നിരവധി ഇനത്തില്‍ പെട്ട മീനുകള്‍ വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ കടല്‍ തീരത്തെ എണ്‍പത് ശതമാനം മത്സ്യ സമ്പത്തും അമിത ചൂഷണത്തിന് വിധേയമയിക്കൊണ്ടിരിക്കുകയാണ് എന്നും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ വ്യക്തമാക്കി.

ലോക ഫിഷറീസ് ദിനത്തിന്റെ ഭാഗമായി തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ഇക്കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നത്. ജലജീവികളുടെ നിലനില്‍പ്പ്ത ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പരിസ്ഥിതി ജലവിഭവ മന്ത്രി ഡോക്ടര്‍ റാഷിദ് അഹമ്മദ് ബിന്‍ ഫഹദ് പറഞ്ഞു. മത്സ്യ സമ്പത്ത് നിലനിര്‍ത്തുന്നതിന് ഫെഡറല്‍, ലോക്കല്‍ ഭരണ കൂടങ്ങളുമായി ആലോചിച്ചു പുതിയ നിയമ നിര്‍മ്മാണം നടപ്പിലാക്കും എന്നും റാഷിദ് അഹമ്മദ് ബിന്‍ ഫഹദ് അറിയിച്ചു.

DONT MISS
Top