ദേശീയ ഗെയിംസ് വോളിബോളില്‍ കേരളത്തിന്റെ വനിതകള്‍ക്ക് സ്വര്‍ണ്ണം

ദേശീയ ഗെയിംസ് വോളിബോളില്‍ കേരളത്തിന്റെ വനിതകള്‍ക്ക് സ്വര്‍ണ്ണം. അതേ സമയം പുരുഷ ടീം ഫൈനലില്‍ തമിഴ്‌നാടിനോട് തോല്‍വി വഴങ്ങി. ദേശീയ ഗെയിംസ് വോളിബോളില്‍ കേരളത്തിന്റെ വനിതകള്‍ക്ക് സ്വര്‍ണ്ണം. അതേ സമയം പുരുഷ ടീം ഫൈനലില്‍ തമിഴ്‌നാടിനോട് തോല്‍വി വഴങ്ങി.

വനിതകള്‍ പതിവ് പോലെ സ്വര്‍ണ്ണം ആര്‍ക്കും വിട്ടു കൊടുക്കാതെ കേരളത്തിന്റെ മാനം കാത്തു. ആദ്യ സെറ്റ് മുതല്‍ മികച്ച നിലവാരത്തിലുള്ള പ്രകടനമൊന്നും പുറത്തെടുക്കാന്‍ കേരളത്തിനായിരുന്നില്ല. എന്നാല്‍ ആദ്യ സെറ്റ് കേരളം സ്വന്തമാക്കി. പിഴവുകള്‍ തുടര്‍ന്നപ്പോള്‍ കര്‍ണാടകയ്ക്ക് മുന്നില്‍ 2325 എന്ന സ്‌കോറിന് രണ്ടാം സെറ്റ് കേരളത്തിന്റെ വനിതകള്‍ക്ക് അടിയറവ് വെയ്‌ക്കേണ്ടി വന്നു.

എന്നാല്‍ മൂന്നാം സെറ്റില്‍ ക്യാംപ്റ്റന്‍ ടി ജി രാജു മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 2624 എന്ന സ്‌കോറിന് കേരളം പിടിച്ചെടുത്തു. നിര്‍ണായകമായ നാലാം സെറ്റില്‍ കേരളം ഫോമിലേക്ക് തിരിച്ചെത്തി. മികച്ച ലീഡില് സെറ്റ് സ്വന്തമാക്കി ചാംപ്യന്‍ഷിപ്പ് നിലനിര്‍ത്തി.

പുരുഷ വിഭാഗത്തില്‍ നിലവിലെ ചാംപ്യന്മാരായ തമിഴ്‌നാടിന് മുന്നില്‍ റാഞ്ചിയിലെ പോലെ അടിയറവ് പറയാനായിരുന്നു വിധി. ആദ്യ സെറ്റ് നേടിയ കേരളത്തിനെതിരേ രണ്ടും മൂന്നും നാലും സെറ്റുകള്‍ സ്വന്തമാക്കി ആധികാരിക വിജയം തമിഴ്‌നാട് സ്വന്തമാക്കി. നാലാം സെറ്റില്‍ പൊരുതുക പോലും ചെയ്യാതെയായിരുന്നു കേരളത്തിന്റെ കീഴടങ്ങല്‍.
[jwplayer mediaid=”158881″]

DONT MISS
Top