ദേശീയ ഗെയിംസിൽ കേരളത്തിന് ചരിത്ര നേട്ടം

ദേശീയ ഗെയിംസിൽ കേരളത്തിന് ചരിത്ര നേട്ടം. 54 സ്വർണമാണ് കേരളം സ്വന്തമാക്കിയത്. ഇന്ന് മാത്രം 17 സ്വർണം കേരളം സ്വന്തമാക്കി. വനിതകളുടെ 4 ഗുണം നാനൂറ് മീറ്റർ റിലേയിലും ട്രിപ്പിൾ ജംപിലും സ്വർണം നേടി. വനിതകളുടെ എണ്ണൂറ് മീറ്ററിൽ ടിന്റു ലൂക്കയും പുരുഷന്മാരുടെ എണ്ണൂറ് മീറ്ററിൽ സജീഷ് ജോസഫും സ്വർണം സ്വന്തമാക്കി.

വനിതകളുടെ ബാസ്ക്കറ്റ് ബോളിൽ ചരിത്രലാദ്യമായി കേരളം ചാമ്പ്യൻമാരായി. വനിതകളുടെ വോളിബോളിവും കേരളത്തിനാണ് കിരീടം. ബോക്സിംഗിൽ മീനാ കുമാരിയും കുൽവീന്ദറും സ്വർണം നേടി. സൈക്കളിംഗിൽ മഹിതാ മോഹൻ നാലാം സ്വർണം സ്വന്തമാക്കി.

DONT MISS
Top