വോളിബോളില്‍ കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ക്ക് ഇന്ന് സെമി ഫൈനല്‍ പോരാട്ടം

കോഴിക്കോട് : ദേശീയ ഗെയിംസ് വോളിബോളില്‍ കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ ഇന്ന് സെമി ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങും. സെമിഫൈനലില്‍ വനിതാ വിഭാഗത്തില്‍ ഉത്തര്‍ പ്രദേശാണ് കേരളത്തിന്‍!!റ എതിരാളികള്‍. പുരുഷ വിഭാഗത്തില്‍ സര്‍വ്വീസസിനെയാണ് കേരളം നേരിടുക.

ബംഗാളിനെതിരേ തിളക്കമാര്‍ന്ന വിജയത്തോടെയാണ് കേരളത്തിന്റെ വനിതകള്‍ സെമി ഫൈനലിലേക്ക് ഗ്രൂപ്പ് ചാംപ്യന്മാരായി പ്രവേശനം നേടിയത്. നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. ആദ്യ സെറ്റ് 25-17 എന്ന സ്‌കോറിന് കേരളം സ്വന്തമാക്കി

രണ്ടാം സെറ്റിലും കേരളം മികച്ച പ്രകടനം നടത്തി 25-19ന് സെറ്റ് സ്വന്തമാക്കി. എന്നാല്‍ മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ അവിശ്വസനീയ തിരിച്ച് വരവ് ബംഗാള്‍ നടത്തി. ഒരു ഘട്ടത്തില്‍ സ്‌കോര്‍ 09 എന്ന നിലയില്‍. എന്നാല്‍ കേരള വനിതകള്‍ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. ഷീബയും പൂര്‍ണ്ണിമയും സൗമ്യയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ മൂന്നാം സെറ്റിലും കീഴടങ്ങാനിയിരുന്നു ബംഗാളിന്റെ വിധി. സ്‌കോര്‍ 25-21 .

ഇന്ന് നടക്കുന്ന സെമിയില്‍ കേരള വനിതകള്‍ ഉത്തര്‍ പ്രദേശിനെ നേരിടും. തമിഴ്‌നാടും കര്‍ണാടകയും തമ്മിലാണ് വനിതാ വിഭാഗത്തിലെ രണ്ടാം സെമി ഫൈനല്‍. പുരുഷ വിഭാഗത്തില്‍ സര്വ്വീ സസിനെ കേരളം നേരിടുമ്പോള്‍ തമിഴ്‌നാടും രാജസ്ഥാനും തമ്മിലാണ് രണ്ടാം സെമി.

DONT MISS
Top