ഹോളിവുഡ് നടന്‍ ജോണി ഡെപ്പ് വിവാഹിതനായി

പ്രശസ്ത ഹോളിവുഡ് നടന്‍ ജോണി ഡെപ്പ് വിവാഹിതനായി. നടി ആംബര്‍ ഹേര്‍ഡാണ് ഡെപ്പിന്റെ വധു. ലോസ് ഏഞ്ചല്‍സിലുള്ള ഡെപ്പിന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹം.

51 കാരനായ ഡെപ്പും 28 കാരിയായ ആംബര്‍ ഹേര്‍ഡും 2012 മുതല്‍ ഒന്നിച്ചാണ് താമസം. ബഹാമാസിലുള്ള ഡെപ്പിന്റെ സ്വകാര്യ ദ്വീപില്‍ വെച്ച് വിവാഹസത്കാരം ആര്‍ഭാടമായി നടത്തുമെന്ന് വിദേശമാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഖ്യാത ചിത്രം പൈറേറ്റ്‌സ് ഓഫ് ദി കരീബിയനിലെ ക്യാപ്റ്റന്‍ സ്പാരോയെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഡെപ്പിന്റെ ചാര്‍ലി ആന്‍ഡ് ദി ചോക്ലേറ്റ് ഫാക്ടറി, സ്വീനി റ്റോഡ്: ദ ഡെമണ്‍ ബാര്‍ബര്‍ ഓഫ് ദ ഫ്‌ലീറ്റ് സ്ട്രീറ്റ് എന്നീ ചിത്രങ്ങള്‍ പ്രശസ്തമാണ്.

jogny
DONT MISS
Top