ജുറാസിക്കിന്റെ നാലാം ഭാഗം; ട്രെയിലര്‍ പുറത്തിറങ്ങി

ജുറാസിക്ക് പാര്‍ക്ക് പരമ്പരയില്‍ നിന്ന് പുതിയ ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡ് താരം ഇര്‍ഫാന്‍ഖാന്റെ സാന്നിധ്യമാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത.

ജുറാസിക്ക് പാര്‍ക്ക് പരമ്പരകളില്‍ നിന്ന് പുറത്തിറങ്ങുന്ന ചിത്രമാണ് ജുറാസിക്ക് വേള്‍ഡ് ഫോര്‍. സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് സഹനിര്‍മ്മാതാവായി സിനിമയുടെ ഭാഗമാകുന്നു. കോളിന്‍ ട്രിവോറോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ് പാറ്റ്, നിക്ക് റോബിന്‍സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ത്രീ ഡിയിലാണ് നാലാമത്തെ പതിപ്പ് എത്തുന്നത്. ജൂണ്‍ 12നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

[jwplayer mediaid=”157044″]

DONT MISS
Top