സംസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു

വേനല്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് കുടിവെള്ളം കിട്ടാക്കനിയാകുന്നു. കോഴിക്കോട് ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചു. നിരവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമില്ലാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാര്‍.

വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ട ഗതികേടിലാണ് കോഴിക്കോട് പൂവത്തുങ്ങല്‍ പ്രദേശവാസികള്‍. അധികാരികളോട് നിരവധി തവണ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും എടുക്കാന്‍ തയ്യാറായില്ല

സ്ഥലക്കുറവും സാമ്പത്തിക ബുദ്ധിമുട്ടും കാരണം വീടിന് സമീപത്ത് കുഴല്‍ കിണര്‍ കുഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവിടെയുള്ളവര്‍. എന്നാല്‍ വെള്ളമില്ലെങ്കിലും മുടങ്ങാതെ ഇരുട്ടടിയായി വാട്ടര്‍ അതോറിറ്റിയുടെ ബില്ല് ഇവരെ തേടിയെത്തും. വേനല്‍ കനക്കുന്നതോടെ കുടിവെള്ളത്തിനായി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

[jwplayer mediaid=”155936″]

DONT MISS
Top