ഓഹരി വിപണി സൂചികകളില്‍ റെക്കോഡ്

മുംബൈ: ഓഹരി വിപണി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഇന്നു പുതിയ ഉയരം കുറിച്ചു. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 28,900 ആദ്യമായി പിന്നിട്ടു. ഇപ്പോള്‍ 120 പോയിന്റിലേറെ ഉയര്‍ന്ന് 28,908 എന്നതാണ് സൂചിക. നിഫ്റ്റി 32 പോയിന്റേ നേട്ടത്തോടെ 8,728 എന്ന പുതിയ ഉയരവും രാവിലെ കുറിച്ചു.
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്കും നേട്ടം തുടരുകയാണ്. ആദ്യ മണിക്കൂറില്‍ 11 പൈസയുടെ നേട്ടത്തോടെ 61 രൂപ 59 പൈസയാണ് മൂല്യം.
തുടര്‍ച്ചയായ നാലാം ദിവസമാണ് ഓഹരി സൂചികകള്‍ നേട്ടം തുടരുന്നത്. സെന്‍സെക്‌സില്‍ കഴിഞ്ഞ നാലു ദിവസം കൊണ്ട് 1,000 പോയിന്റാണ് ഉയര്‍ന്നത്.
സെന്‍സെക്‌സിന് 29,000 എന്ന കടമ്പയിലേക്ക് ഇനി 100 പോയിന്റിന്റെ മാത്രം കുറവാണ് ഉള്ളത്. നിഫ്റ്റിയെ 8,800 എന്ന ഉയരമാണ് അടുത്തതായി കാത്തിരിക്കുന്നത്.
ഇന്ന് എച്ച്ഡിഎഫ്‌സി, ടിസിഎസ്, ലാഴ്‌സണ്‍ ആന്‍ഡ് ട്യൂബ്രോ, സണ്‍ ഫാര്‍മ എന്നിവ നേട്ടത്തില്‍ മുന്നില്‍ നിന്നു. എസ്ബിഐ, ആക്‌സിസ് ബാങ്ക് ഓഹരികളും മികച്ച നിലയിലാണ്. അതേ സമയം ടാറ്റാ മോട്ടോഴ്‌സ്, സണ്‍ഫാര്‍മ, സിപഌ സീസാ സ്റ്റെര്‍ലൈറ്റ് ഓഹരികളില്‍ വില്‍പനസമ്മര്‍ദ്ദമുണ്ട്.

DONT MISS
Top