പോസ്റ്റര്‍ വിവാദത്തില്‍ പെട്ട മല്ലികാ ഷെരാവത്ത് ചിത്രം റിലീസിന് തയ്യാറെടുക്കുന്നു

പോസ്റ്റര്‍ വിവാദത്തില്‍ പെട്ട മല്ലികാ ഷെരാവത്ത് ചിത്രം ഡേര്‍ട്ടി പൊളിറ്റിക്‌സ് റിലീസിന് തയ്യാറെടുക്കുന്നു.കെ സി ബൊകാഡിയ സംവിധാനം ചെയ്ത ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വന്നു.

ദേശീയ പതാക പുതച്ച് ഇരിക്കുന്ന മല്ലികാ ഷെരാവിത്തിന്റെ ചിത്രവുമായാണ് ഡേര്‍ട്ടി പൊളിറ്റിക്‌സിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നത്. ദേശീയ പതാകയെ അപമാനിച്ചു എന്ന് ചൂണ്ടി കാണിച്ച് നിരവധി പേര്‍ രംഗത്ത് എത്തി.വിവാദത്തില്‍ പെട്ടതോടെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പിന്‍വലിച്ചു.

ചിത്രത്തിന്റെ പേര് പോലെ തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കാണ് ചിത്രം കടന്ന് ചെല്ലുന്നത്.അനോകി ദേവി എന്ന ശക്തമായ കഥാപാത്രമാണ് മല്ലികാ ഷെരാവത്തിന്റേത്.ജാക്കി ഷെറോഫ്,അനുപം ഖേര്‍,ഓം പുരി,അതുല്‍ കുല്‍ക്കര്‍ണി എന്നിവര്‍ മറ്റ് കഥാപാത്രങ്ങളാകുന്നു.കെ സി ബോകാഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അതേഷ് ശ്രീവാസ്തവാണ് സംഗീത സംവിധാനം.

ഫെബ്രുവരി 13ന് ഡേര്‍ട്ടി പൊളിറ്റിക്‌സ് തീയേറ്ററുകളില്‍ എത്തും.

DONT MISS
Top