ഐയ്‌ക്കെതിരെ ട്രാന്‍ജെന്റര്‍ വിഭാഗത്തിന്റെ പ്രതിഷേധം

ഐ കളക്ഷനില്‍ തിളങ്ങുമ്പോഴും ചിത്രത്തിനെതിരെ ട്രാന്‍ജെന്റര്‍ വിഭാഗത്തിന്റെ പ്രതിഷേധം. ചിത്രത്തില്‍ തങ്ങളെ മോശമായി അവതരിപ്പിക്കുന്നു എന്ന ചൂണ്ടി കാണിച്ച് ചെന്നൈയില്‍ ഇവര്‍ പ്രതിഷേധ പ്രകടനം നടത്തി.സംവിധായകന്‍ ഷങ്കര്‍ മാപ്പു പറയണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഐയിലെ വില്ലന്‍ കഥാപാത്രങ്ങളിലെ ഒന്നായ ഓസ്മ ജാസ്മിന്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് വിവാദത്തില്‍ എത്തിയിരിക്കുന്നത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് വിക്രത്തിന്റെ ലീ എന്ന കഥാപാത്രത്തോട് പ്രതികാരം ചെയ്യാന്‍ കൂട്ട് നില്‍ക്കുന്ന ആളാണ് ഓസ്മ ജാസ്മിന്‍. എന്നാല്‍ ചിത്രത്തിന്റെ പല സ്ഥലത്തും നര്‍മ്മത്തിന് വേണ്ടി ഇവരെ മോശമാക്കി അവതരിപ്പിച്ചു എന്നാണ് ആക്ഷേപം.ചെന്നൈയിലെ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന്റെ നേത്യത്വത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്.

സന്താനം അടക്കമുള്ള താരങ്ങള്‍ സിനിമയിലൂടെ തങ്ങളെ നിരന്തരം അപമാനിക്കുന്നു എന്നും മാപ്പ് പറയണം എന്നും അവര്‍ ആവശ്യപ്പെട്ടു.
ഓജസ് രജനി എന്ന മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഓസ്മാ ജാസ്മിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വിവാദ പശ്ചാതലത്തില്‍ ഷങ്കറോ വിക്രമോ സന്താനമോ ഇതുവരെയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

DONT MISS
Top