കൊമ്പനാകാന്‍ കാര്‍ത്തി; ആദ്യ ട്രെയിലര്‍ പുറത്ത്

നാടന്‍ വേഷത്തില്‍ കാര്‍ത്തി വീണ്ടും എത്തുന്നു. കൊമ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ട്രെയിലര്‍ പുറത്ത് വന്നു. ഫുട്‌ബോള്‍ താരം ഐ എം വിജയനാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

വളരെയധികം പ്രശംസ നേടിയ പരുത്തിവീരന് ശേഷം തനി നാടന്‍ ഗെറ്റപ്പില്‍ കാര്‍ത്തി എത്തുകയാണ് കൊമ്പനിലൂടെ. കാര്‍ത്തിയുടെ പുതിയ ഗെറ്റപ്പ് ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു.

ശശികുമാര്‍ നായകനായ കുട്ടിപ്പുലിക്ക് ശേഷം മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ലക്ഷ്മി മേനോന്‍ തന്നെയാണ് ഈ ചിത്രത്തിലെയും നായിക. രാജ്കിരണ്‍ മറ്റൊരു പ്രധാന കഥാപാത്രമാകുന്നു. തിരുനെല്‍വേലിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കൊമ്പന്റെ റിലീസിംഗ് തീയതി പുറത്ത് വിട്ടിട്ടില്ല.

[jwplayer mediaid=”153368″]

DONT MISS
Top