ആരാധകരെ ആവേശത്തിലാഴ്ത്തി ഐ

ആരാധകരുടെ പ്രതീക്ഷ നിലനിര്‍ത്തി വിക്രം ഷങ്കര്‍ ചിത്രം ഐ. ആദ്യദിനത്തില്‍ ചിത്രത്തിന് വലിയ പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മലയാളി താരം സുരേഷ് ഗോപി ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഷങ്കറിന്റെ ഐ എന്ന വിസ്മയ ചെപ്പ് പ്രക്ഷകരുടെ മുന്നില്‍ കണ്ണ് തുറന്നു. ഒരു നിമിഷം പോലും സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ കാണേണ്ട ചിത്രം എന്ന് ചലചിത്ര പ്രേമികള്‍. പ്രണയവും പ്രതികാരവും ആക്ഷനും എല്ലാം കോര്‍ത്തിണക്കിയ മാസ് മാസാല ചിത്രം.മരുന്ന് പരീക്ഷണത്തിലൂടെയാണ് ഐയുടെ കഥ വികസിക്കുന്നത്. ഐയില്‍ സുരേഷ് ഗോപി ഉണ്ടോ എന്ന ആകാംഷയ്ക്ക് ഇവിടെ വിരാമമാകുന്നു. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ ഡോക്ടറുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വിക്രത്തിന്റെ പ്രകടനമാണ് പ്രധാന ആകര്‍ഷണം.ബോഡി ബില്‍ഡര്‍ ലിംഗേശനായും മോഡല്‍ ലീയായും വിക്രം മികച്ച പ്രകടനം കാഴ്ച വെച്ചു. കൂനന്‍ കഥാപാത്രം അടക്കമുള്ള മറ്റ് ഗെറ്റപ്പുകള്‍ക്ക് വേണ്ടി വിക്രം നടത്തിയ കഠിനാധ്വാനത്തിനും കൈയ്യടി ലഭിച്ചു. എ ആര്‍ റഹ്മാന്‍ സംഗീതത്തിലെരുങ്ങിയ പാട്ടുകളാണ് മറ്റൊരു ആകര്‍ഷണം. സംഗീതത്തിനൊപ്പം മികച്ച ദ്യശ്യം കൊണ്ടും പാട്ടുകള്‍ മികവുറ്റതായി. ഛായാഗ്രഹകന്‍ പി സി ശ്രീറാം വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.

പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം അഞ്ചില്‍ നാല് സ്റ്റാറുകളാണ് ഐയ്ക്ക് നല്‍കിയിരിക്കുന്നത്. ആദ്യദിന പ്രകടനം വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ തമിഴില്‍ നിന്ന് മറ്റൊരു വമ്പന്‍ ഹിറ്റാവും ഐയിലൂടെ ഉണ്ടാകുക.

DONT MISS
Top