ഐയ്ക്ക് തീയറ്ററുകളിൽ ഗംഭീര വരവേൽപ്പ്

ആരാധകരിൽ ആവേശമുയര്‍ത്തി വിക്രം ചിത്രം ഐയുടെ പ്രദര്‍ശനം ആരംഭിച്ചു. ലോകമെമ്പാടും മൂവായിരത്തിലധികം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ മാത്രം 225 തീയറ്ററുകളില്‍ ഐയുടെ പ്രദര്‍ശനമുണ്ട്.

രാവിലെ അഞ്ച് മണി മുതലാണ് ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചത്.ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളിലെല്ലാം ആസ്വാദകരുടെ വന്‍ തിരക്കാണ്. ശങ്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ആമി ജാക്‌സണാണ് നായിക. എ ആര്‍ റഹ്മാനാണ് സംഗീതസംവിധാനം. നടന്‍ സുരേഷ് ഗോപി ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

DONT MISS
Top