മറിയംമുക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം മറിയംമുക്ക് റിലീസിന് തയ്യാറെടുക്കുന്നു. ജെയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലറും പാട്ടും പുറത്ത് വന്നു.

ഏറെ പുതുമയുള്ള നാടന്‍ ഗെറ്റപ്പിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. മലയാളത്തില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മറിയംമുക്ക് എന്ന കടലോര ഗ്രാമം പശ്ചാത്തലമാക്കി ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.

സനാ അല്‍ത്താഫാണ് നായിക.നെടുമുടി വേണു, ജോയി മാത്യു, ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സമുദ്രക്കനി, തുടങ്ങി മികച്ച താര നിരയാണ് ചിത്രത്തിലുള്ളത്.വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, റഫീക്ക് അഹമ്മദ് എന്നിവരുടെ പാട്ടുകള്‍ക്ക് വിദ്യാസാഗറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒരു നാടന്‍ ശൈലിയിലുള്ള പാട്ടാണ് ആദ്യം പുറത്ത് വന്നിരിക്കുന്നത്.ജനുവരി 23നാണ് മറിയംമുക്കിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

DONT MISS
Top