ഐയിലെ പ്രണയഗാനം പുറത്തിറങ്ങി

ദ്യശ്യവിസ്മയം തീര്‍ത്ത് ഐയിലെ പ്രണയ ഗാനം പുറത്ത് വന്നു.വിക്രം-ഷങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്.

ഐയുടെ ഹിന്ദി പതിപ്പിലെ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മുന്‍ പാട്ടുകള്‍ എന്ന പോലെ തന്നെ ദ്യശ്യ വിസ്മയമാണ് പാട്ടിന്റെ പ്രധാന ആകര്‍ഷണം. ഇര്‍ഷാദ് കമിലാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

ആമി ജാക്‌സനും വിക്രമും ഒന്നിക്കുന്ന പ്രണയ ഗാനം ചിത്രീകരിച്ചിരിക്കുന്നത് ചൈനയിലാണ്. ലൊക്കേഷന്റെ പുതുമയും നിറങ്ങളും പാട്ടിനെ മികച്ചതാക്കുന്നുണ്ട്.

DONT MISS
Top