പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു .

നോയിഡ : സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേരെ നോയിഡ പോലിസ് അറസ്റ്റ് ചെയ്തു . പത്താംക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടി കഴിഞ്ഞദിവസം മൂന്നു മണിയോടെ കോച്ചിംഗ് ക്ലാസ്സിന് പോകുന്ന വഴിയാണ് കാറിലെത്തിയ സംഘം കുട്ടിയെ അജ്ഞാത കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത് .

വൈകിട്ട് ഏഴരയോടെ തിരികെ വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ സംഭവം അറിയിക്കുകയും തുടര്‍ന്ന് വിജയ്‌ നഗര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു . പ്രതികളിലൊരാളെ പെണ്‍കുട്ടിക്ക് മുന്‍പരിചയമുണ്ടായിരുന്നതിനാല്‍ വൈകാതെ തന്നെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതായി നോയിഡ എസ്.പി.ശിവ് ഹരി മീന പറഞ്ഞു . കൂടുതല്‍ അന്വേഷങ്ങള്‍ക്കായി പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .

DONT MISS
Top