ഐക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകരുടെ ഫ്‌ലാഷ് മോബ്

കൊച്ചി: വിക്രത്തിന്റെ ബിഗ് ബജറ്റ് ചിത്രം ഐ ക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകരുടെ ഫ്‌ലാഷ് മോബും ബോഡി ബില്‍ഡിംഗ് ഷോയും. ഇടപ്പള്ളിയിലെ ഷോപ്പിംഗ് മാളില്‍ നടന്ന പരിപാടികള്‍ക്ക് ആവേശം പകരാന്‍ വിക്രമിനൊപ്പം ചിത്രത്തിലെ നായിക എമി ജാക്‌സണുമെത്തിയിരുന്നു.

ഐയിലെ ഗാനങ്ങള്‍ക്ക് ഒപ്പം 15 ബോഡി ബില്‍ഡര്‍മാര്‍ ആദ്യം ചുവടുവച്ചു. പിന്നെ യുവാക്കളുടെ വക ഫ്‌ലാഷ് മോബ്. നിറഞ്ഞ ആവേശത്തിലാണ് ഐയുടെ പ്രചരണാര്‍ത്ഥം കൊച്ചിയിലെത്തിയ വിക്രമിനെ ആരാധകര്‍ വരവേറ്റത്ത്. ആരാധകര്‍ക്ക് ആവേശം പകര്‍ന്നു വിക്രമും, ചിത്രത്തിലെ നായിക എമി ജാക്‌സണും ചുവടുവച്ചു.

ജനുവരി 14ന് റിലീസ് ചെയ്യുന്ന ചിത്രത്തിന് ആരാധകരുടെ പിന്തുണ ഉറപ്പാക്കിയാണ് വിക്രം മടങ്ങിയത്.

[jwplayer mediaid=”152105″]

DONT MISS
Top