ബച്ചനും ധനുഷും ഒന്നിയ്ക്കുന്ന ‘ഷമിതാഭ് ‘

മുംബൈ: അമിതാഭ് ബച്ചനും ധനുഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ‘ഷമിതാഭ് ‘ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി .ദേശീയ അവാര്‍ഡ് നേടിയ ‘പാ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആര്‍. ബാലകൃഷ്ണനെന്ന ബാല്‍കി ഒരുക്കുന്ന ചിത്രത്തില്‍ കമലഹാസന്റെ ഇളയമകള്‍ അക്ഷര ഹാസന്‍ നായികയായി അരങ്ങേറുന്നു . ധനുഷിന്റെ പേരിന്റെ അവസാനഭാഗവും അമിതാഭ്
എന്നതും ചേര്‍ത്ത് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ഷമിതാഭ് എന്നുതന്നെയാണ് .

രാജ്ഞനായ്ക്ക് ശേഷം ഹിന്ദിയില്‍ വീണ്ടുമെത്തുന്ന ധനുഷ്, ചിത്രത്തില്‍ ബധിരനും മൂകനുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.പി.സി.ശ്രീറാം ഛായാഗ്രഹണംനിര്‍വഹിച്ച ചിത്രത്തിന് ഇളയരാജയാണ് സംഗീതം.മുംബൈ, ഊട്ടി, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായ ഷമിതാഭ് ഫെബ്രുവരി ആറിന് റിലീസ് ചെയ്യും .
[jwplayer mediaid=”151804″]

DONT MISS
Top