മലയാള സിനിമ 2014- വിജയചിത്രങ്ങള്‍

2014 പടിയിറങ്ങുമ്പോള്‍ മലയാളികളുടെ സിനിമാ ആസ്വാദനത്തിന്റെ വേറിട്ട തലത്തെയാണ് കാണാന്‍ കഴിയുന്നത്. തീയറ്ററുകളിലേക്ക് ജനം മടങ്ങി വരുന്നുവെന്ന ശുഭസൂചകമായ വാര്‍ത്തകള്‍ സിനിമാലോകത്തെ കൂടുതല്‍ സംരംഭങ്ങളിലേക്ക് പ്രോല്‍സാഹിപ്പിക്കുന്നു.2014-ലെ വിജയചിത്രങ്ങള്‍ എന്നിരുന്നാലും മലയാളികളുടെ സിനിമാഭിരുചിയുടെ വ്യക്തമായ പരിച്ഛേദമാണ്.

2013 അവസാനം പുറത്തിറങ്ങിയ ജിത്തു ജോസഫ്-മോഹല്‍ലാല്‍ ചിത്രം ദ്യശ്യത്തിന്റെ വലിയ വിജയമാണ് 2014-ന്റെ തുടക്കവും ആഘോഷിച്ചത്. മലയാളത്തിലെ ഏറ്റവും വലിയ കളക്ഷന്‍ റെക്കോഡ് സൃഷ്ടിച്ചാണ് ദൃശ്യം മടങ്ങിയത്. 2014-ല്‍ പുറത്തിറങ്ങി വിജയം നേടി ആദ്യ ചിത്രം നവാഗതനായ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 ആയിരുന്നു. നാട്ടിന്‍പുറത്ത് ക്രിക്കറ്റ് നൊസ്റ്റാള്‍ജിയ നല്‍കിയ ചിത്രം യുവാക്കളും കുടുംബ പ്രേക്ഷകരും ഏറ്റെടുത്ത് വിജയിപ്പിച്ചു. 2014-ലെ വിജയ നായകന്‍ നിവിന്‍ പോളിയും വിജയ നായിക നിക്കി ഗല്‍റാണിയുമായിരുന്നു പ്രധാന വേഷത്തില്‍.

drishyam-new

ഓം ശാന്തി ഓശാനയാണ് വിജയം നേടിയ രണ്ടാമത്തെ ചിത്രം. ആണ്‍സ്വഭാവം കാണിക്കുന്ന തന്റേടിയായ പെണ്ണിന്റെ കഥ പറഞ്ഞ ചിത്രം പെണ്‍ പ്രണയത്തിന്റെ ചലച്ചിത്ര ഭാഷ്യം കൂടിയായി. നവാഗതനായ ജൂഡ് ആന്റണി ജോസഫായിരുന്നു ചിത്രം സംവിധാനം ചെയ്തത്. നസ്‌റിയ നായികയായി എത്തിയപ്പോള്‍ നിവിന്‍ പോളി നായകനായി. തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍ 2014-ല്‍ നടനായുള്ള സജീവതയ്ക്ക് തുടക്കവും കുറിച്ചു.

ohm

2014-ലെ പൃഥ്വിരാജ് രണ്ടാമത്തെ ചിത്രമായിരുന്നു സെവന്‍ത് ഡേ. ലണ്ടന്‍ ബ്രിഡ്ജിന്റെ പരാജയവും ഈ ചിത്രത്തിലൂടെ പൃഥ്വിരാജ് മറി കടന്നു. പുതുമുഖം ശ്യംധര്‍ ആയിരുന്നു സംവിധായകന്‍. ഒരു ത്രില്ലര്‍ കഥ പറഞ്ഞ ചിത്രം പുതിയ അവതരണം കൊണ്ടാണ് ശ്രദ്ധ നേടിയത്. പൃഥ്വിരാജിന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കം ശ്രദ്ധ പിടിച്ചു പറ്റി.
2014-ലെ ദിലീപിന്റെ ആദ്യ റിലീസായിരുന്നു റിംഗ് മാസ്റ്റര്‍. പതിവ് പോലെ കുട്ടികളെ കൈയ്യില്‍ എടുത്ത ജനപ്രിയ നായകന്‍ ആദ്യ വിജയം സ്വന്തമാക്കി. ഹണി റോസും കീര്‍ത്തി സുരേഷും നായികമാരായപ്പോള്‍ റാഫി ചിത്രം സംവിധാനം ചെയ്തു. ചിത്രത്തിലെ ഒരു കഥാപാത്രത്തെയും റാഫി അവതരിപ്പിച്ചു.

മഞ്ജു വാര്യരുടെ തിരിച്ച് വരവിന് നല്‍കിയ വിജയമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യുവിന്റേത്. ബോബി-സഞ്ജയ് തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം സാമൂഹിക പ്രതിബന്ധതയുള്ള വിഷയം കൈകാര്യം ചെയ്തപ്പോള്‍ സിനിമയുടെ സ്വീകാര്യത പുതിയ തലത്തില്‍ എത്തി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം കളക്ഷന്‍ റെക്കോഡില്‍ മൂന്നാം സ്ഥാനത്താണ്.

how

2014-ലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത് യുവതാര നിരയുടെ ബാംഗ്ലൂര്‍ ഡെയ്‌സ് ആയിരുന്നു. കളക്ഷന്‍ റെക്കോഡില്‍ ഒന്നാമത് എത്തിയ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്‌റിയ നാസിം, നിത്യാ മേനോന്‍, പാര്‍വതി മേനോന്‍, ഇഷാ തല്‍വാര്‍ തുടങ്ങി ഒരു ന്യൂജനറേഷന്‍ ട്വന്റി ട്വന്റിയായിരുന്നു ഈ ചിത്രം. അഞ്ജലി മേനോന്‍ വീണ്ടും സംവിധായകയായി എത്തിയപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ വിജയം തീര്‍ത്തും പുതുതലമുറയുടേതായി. സംവിധായകന്‍ അന്‍വര്‍ റഷീദ് ഈ ചിത്രത്തിലൂടെ നിര്‍മ്മാതാവുമായി.

തീയേറ്ററുകളില്‍ വീണ്ടും ലാല്‍ ജോസ് മാജിക്ക് നല്‍കിയ വിജയമായിരുന്നു വിക്രമാദിത്യന്റേത്. ദുല്‍ക്കര്‍ സല്‍മാനും ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം അവതരണ മികവില്‍ മാത്രമാണ് വിജയം സ്വന്തമാക്കിയത്. ഛായാഗ്രഹകന്‍ വേണു വീണ്ടും സംവിധായകനായപ്പോള്‍ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമായി മുന്നറിയിപ്പ് മാറി. മമ്മൂട്ടിയുടെ മികച്ച പ്രകടനം കൈയ്യടി നേടിയപ്പോള്‍ നായിക അപര്‍ണ ഗോപിനാഥും പ്രതീക്ഷ നിലനിര്‍ത്തി.

അവതരണ മികവിന്റെ മറ്റൊരു വിജയമായിരുന്നു പേരു കൊണ്ട് തന്നെ ശ്രദ്ധ നേടിയ സപ്തമശ്രീ തസ്‌ക്കരാഹ. പൃഥ്വിരാജ്, ആസിഫ് അലി, നെടുമുടി വേണു തുടങ്ങി ഒരു പിടി താരങ്ങളുടെ പ്രകടനത്തിന്റെ മികവില്‍ ചിത്രം തീയേറ്ററുകളില്‍ വിജയ കൊടി പാറിച്ചു. നോര്‍ത്ത് 24 കാതം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ അനില്‍ രാധാകൃഷ്ണമേനോനായിരുന്നു സംവിധായകന്‍. ദുല്‍ഖല്‍ സല്‍മാന്റെ അഭിനയത്തിന്റെ ആഴം പരിശോധിച്ച ചിത്രമായിരുന്നു ഞാന്‍. പ്രമേയ പുതുമ കൊണ്ട് സംവിധായകന്‍ രഞ്ജിത്ത് വീണ്ടും മികവ് പുലര്‍ത്തിയപ്പോള്‍ നിരൂപക പ്രശംസയില്‍ ഞാന്‍ ശ്രദ്ധ നേടി.
Sapthamashree-Thaskaraha-Official-Poster

അപ്രതീക്ഷത വിജയവുമായി ബിജുമേനോന്‍ ശക്തമായി തിരിച്ചു വന്ന ചിത്രമായിരുന്നു വെള്ളിമൂങ്ങ. ഛായാഗ്രഹകനായ ജിബു ജേക്കബ് ആദ്യമായി സംവിധാകനായപ്പോള്‍ അതും നവാഗത വിജയമായി. നിക്കി ഗല്‍റാണിയായിരുന്ന നായിക.

2014-ല്‍ ഏവരെയും കൊതിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത് ഇതിഹാസയായിരുന്നു. അണിയറയിലും അരങ്ങിലും പുതു തലമുറ ആവേശത്തോടെ ഇറങ്ങിയപ്പോള്‍ വിജയ മധുരം ഇവരെ തേടിയെത്തി. ഷൈന്‍ ടോം ചാക്കോ, അനുശ്രീ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ബിനു എസ് ആയിരുന്നു.

അമല്‍ നീരദ് ചിത്രം ഇയോബിന്റെ പുസ്തകം,രഞ്ജിത്ത് ശങ്കറിന്റെ വര്‍ഷം, രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്, മാധവ് രാം ദാസിന്റെ അപ്പോത്തിക്കിരി, ജീന്‍ പോള്‍ ലാലിന്റെ ഹായ് ആം ടോണി, അനൂപ് കണ്ണന്റെ ഹോംലീ മില്‍സ് എന്ന ചിത്രങ്ങളെ മലയാളത്തില്‍ മാറ്റം കൊണ്ടു വരാന്‍ നടത്തിയ ധീരമായ പരിശ്രമത്തിന്റെ മികവില്‍ വിജയ ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു.
IYYOBE

DONT MISS
Top