അമേരിക്കയില്‍ പൊലീസ് വാഹനത്തിനു നേരെ വെടിവയ്പ്പ്

ലോസ് ആഞ്ചലസ്അമേരിക്കന്‍ പൊലീസിനെതിരെ കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ലോസ് ആഞ്ചലസിന്റെ തെക്ക് ഭാഗങ്ങളില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിന് നേരെ കറുത്ത വര്‍ഗക്കാരായ രണ്ടുപേര്‍ വെടിയുതിര്‍ത്തു. നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനു നേരെ യാതൊരു പ്രകോപനവും കൂടായാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. കാറിനുള്ളിലായിരുന്ന പൊലീസുകാര്‍ ഗുരുരമായ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.

കറുത്തവര്‍ഗക്കാരനായ മൈക്കല്‍ ബ്രൗണ്‍ എന്ന ചെറുപ്പക്കാരന്‍ ജുലൈയില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതോടെയാണ് അമേരിക്കന്‍ പൊലീസിനു നേരെയുള്ള പ്രതിഷേധം ശക്തമായത്. ഈ ഇടെ പൊലീസിനു നേരെ തോക്കു ചൂണ്ടി എന്ന് ആരോപിച്ച് മറ്റൊരു കറുത്തവര്‍ഗക്കാരനും പൊലീസിന്റെ തോക്കിനിരയായിരുന്നു. ഇതോടെ അമേരിക്കയില്‍ പൊലീസ് വിരുദ്ധ വികാരം ശക്തമായി.

ഡിസംബര്‍ 20-ന് ബ്രൂക്ക്‌ലിനില്‍ പട്രോലിങിനിടെ രണ്ടു പൊലീസുകാര്‍ പ്രതിഷേധക്കാരന്റെ വെടിയേറ്റു മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസിന് അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇപ്പോഴത്തെ സംഭവത്തെ തുടര്‍ന്ന് അമേരിക്കന്‍ തെരുവുകളില്‍ സുരക്ഷ ശക്തമാക്കി.

DONT MISS
Top