ഗര്‍ഭച്ഛിദ്രത്തിനുള്ള വ്യവസ്ഥകളില്‍ ഇളവുവരുത്തുന്നതിനെതിരെ ഗൈനക്കോളജിസ്റ്റ് അസോസിയേഷന്‍

ഗര്‍ഭച്ഛിദ്രം നടത്തുന്നതിനായി നിലവിലുള്ള വ്യവസ്ഥകളില്‍ ഇളവു വരുത്തുവാനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ ഗൈനക്കോളജിസ്റ്റ് അസോസിയേഷനുകള്‍ രംഗത്ത്. വ്യവസ്ഥകള്‍ ഇളവു ചെയ്യുന്നത് രജ്യത്ത് പെണ്‍ഭ്രൂണഹത്യ വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് അസോസിയേഷനുകള്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഗര്‍ഭച്ഛിദ്രം നടത്തുന്നവരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

എം ടി പി ആക്ട് പ്രകാരം ഗൈനക്കോളജിസ്റ്റുകള്‍ക്ക് മാത്രമാണ് നിലവില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതിനുള്ള അനുമതി. ചില പ്രത്യക സംസ്ഥനങ്ങളിലെ അവസ്ഥ പരിഗണിച്ച് ഈ ഗൈനക്കോളജിസ്റ്റുകള്‍ക്കൊപ്പം മറ്റ് ഡോക്ടര്‍മാരെയും നഴ്‌സ്മാരെയും കൂടി ഉള്‍പ്പെടുത്താനാണ് ആരോഗ്യമന്ത്രാലയം ഉദ്ദേശിക്കുന്നത്. 20 ആഴ്ചക്കുള്ളില്‍ മാത്രമേ ഗര്‍ഭച്ഛിദ്രം നടത്താവൂ എന്നത് 24 ആഴ്ചയായി ഉയര്‍ത്താനും നിര്‍ദേശമുണ്ട്. മാത്രമല്ല മൂന്ന് മാസത്തിന് ശേഷം ഗര്‍ഭച്ഛിദ്രം നടത്തണമെങ്കില്‍ രണ്ട് ഡോക്ടര്‍മാരുടെ അനുമതി വേണമെന്ന വ്യവസ്ഥയില്‍ ഇളവുവരുത്തുവാനും ആരോഗ്യമന്ത്രാലയം ശ്രമിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റ നീക്കം വ്യാപക പ്രത്യഘാതമുണ്ടാക്കുമെന്ന് ഗൈനക്കോളജിസ്റ്റ് അസോസിയേഷനുകള്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം സംസ്ഥാനത്ത് ഗര്‍ഭച്ഛിദ്രം നടത്തുന്നവരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം നടന്ന ഗര്‍ഭച്ഛിദ്രങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 60 ശതമാനം വര്‍ദ്ധനവുണ്ടായി. നശിപ്പിക്കപ്പെടുന്ന ഭ്രൂണം സൗന്ദര്യവര്‍ദ്ധക വസ്തുകള്‍ക്കായി ഉപയോഗിക്കപ്പെടുന്നു എന്ന ആക്ഷേപവും ശക്തമാണ്.

[jwplayer mediaid=”149927″]

DONT MISS
Top