പിക്കറ്റ് 43 യുടെ ട്രെയിലര്‍ പുറത്തിറങ്ങി

മേജര്‍ രവി സംവിധാനം ചെയ്ത പൃഥ്വീരാജ് ചിത്രം പിക്കറ്റ് 43-യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന രണ്ട് സൈനികരുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഹരീന്ദ്രന്‍ നായര്‍ എന്ന പട്ടാളക്കാരന്റെ വേഷത്തിലാണ് പൃഥ്വീരാജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ബ്രേവറി ഫിലിം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഒ ജി സുനിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാക്കിസ്ഥാന്‍ പട്ടാളക്കാരനായി ബോളിവുഡ് നടന്‍ ജാവേദ് ജഫ്രി ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. രഞ്ജി പണിക്കര്‍, മേഘനാഥന്‍, സുധീര്‍ കരമന, അനു മോഹന്‍, മദന്‍ മോഹന്‍, ഹരീഷ് പെരടി, അനുഷ, അംഗന, ശോഭാ മോഹന്‍, ഫരീദ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

[jwplayer mediaid=”149815″]

DONT MISS
Top