സഞ്ജയ് ദത്തിന് ജയിലില്‍ പ്രത്യേക പരിഗണന

മുബൈ: 1993 -ലെ മുബൈ സ്‌ഫോടനുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷ അനുഭവിക്കുന്ന ബോളീവുഡ് നടന്‍ സഞ്ജയ് ദത്തിന് ജയില്‍ അധികൃതര്‍ പ്രത്യേക പരിഗണന നല്‍കുന്നു എന്ന ആരോപണം ശക്തമാകുന്നു. ഡിസംബര്‍ 23-ന് ദത്തിനെ 14 ദിവസത്തെ അവധിയില്‍ ജയില്‍ മോചിതനാക്കിയതാണ് വിവാദത്തിന് വഴി തെളിച്ചിരിക്കുന്നത്.
ദത്തിനെതിരെയുള്ള കേസില്‍ അഞ്ചു വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. എന്നാല്‍ 2013 മെയ് മുതല്‍ 2014 മെയ് വരെയുള്ള കാലയളില്‍ 118 ദിവസമാണ് സഞ്ജയ് ദത്ത് ജയിലിനു പുറത്തായി ചിലവഴിച്ചത്. കഴിഞ്ഞ ഡിസംബറിലും ദത്തിന് 30 ദിസത്തെ പരോള്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ 14 ദിസത്തെ അവധിയില്‍ പുറത്തിറങ്ങിയിരിക്കുന്ന ദത്തിന് അവധി 2 ആഴ്ചത്തേക്ക് കൂടി നീട്ടാനുള്ള നിയമ സാധുതയും ഉണ്ട്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് നമ്മുടെ കോടതികളും ഭരണ കൂടവും ആര്‍ത്തിച്ച് പറയുമ്പോഴും എന്തുകൊണ്ട് ചിലര്‍ക്കു മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

DONT MISS
Top