ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയ മലയാളി കുടിയന്‍മാരെ തമിഴ്‌നടി അടിച്ചോടിച്ചു

തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ സംഘത്തെ ശല്യപ്പെടുത്തിയ മലയാളികളായ കുടിയന്‍മാര്‍ക്ക് നടിയുടെ വക പ്രഹരം.  ഫോട്ടോ എടുക്കുന്നതിനിടെ അപമര്യാദയായി പെരുമാറിയ സംഘത്തെ തമിഴ്‌നടി ധന്‍സിക അടിച്ചോടിച്ചു. കഴിഞ്ഞ ദിവസം വാഗമണ്ണിലായിരുന്നു സംഭവം.

തെന്‍മലയില്‍ നിന്ന് വാഗമണ്ണില്‍ വിനോദയാത്രക്കെത്തിയ സംഘം സാമാന്യം നന്നായി മദ്യപിച്ചിരുന്നു. അപ്പോഴാണ് അവിടെ സിനിമാ ഷൂട്ടിങ്ങ് ശ്രദ്ധയില്‍ പെടുന്നത്. അധ്യാപകരുള്‍പ്പെട്ട സംഘം പിന്നെ ഗംഭീരപ്രകടനമായിരുന്നു. സിനിമയിലെ നൃത്തരംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴാണ് ബഹളം അരങ്ങേറിയത്.

അഭിനേതാക്കളുടെ ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് ഇവര്‍ ധന്‍സികയുടെ മാനേജരോട് ആവശ്യപ്പെട്ടു.  എന്നാല്‍ ഇതിന് വിസമ്മതിച്ച മാനേജരെ മദ്യപാനികള്‍ കൈയ്യേറ്റം ചെയ്തു. പ്രശ്‌നം വഷളായതോടെ ധന്‍സിക തന്നെ നേരിട്ടെത്തി അധ്യാപകരെ കൈകാര്യം ചെയ്യുകയായിരുന്നു. പേരാണ്‍മൈ,  അറവാന്‍,  പരദേശി, യാ യാ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ധന്‍സിക.

DONT MISS
Top