മയക്കുമരുന്ന് കേസില്‍ ജാക്കിചാന്റെ മകനെതിരെ കേസ്

മയക്കുമരുന്ന് കൈവശം വെച്ചതിന് വിഖ്യാത നടന്‍ ജാക്കിചാന്റെ മകനെതിരെ പൊലീസ് കേസെടുത്തു. മകന്‍ ജേസി ചാനെതിരെയാണ് പൊലീസ് കേസെടുത്തത്. കേസില്‍ ചാനെതിരെയുള്ള വിചാരണ ആരംഭിച്ചു. മരുന്ന് ഉപയോഗിക്കുന്ന യുവാക്കള്‍ക്ക് താവളം ഒരുക്കിയെന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ഇരുവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

തയ്‌വാനിലെ നടനും കൂട്ടുകാരനുമായ കോചെന്‍ തൂങ്ങിനൊപ്പമാണ് ജേസി ചാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായത്. പരിശോധനയില്‍ ഇരുവരും മരിജുവാന ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിരുന്നു.

ലഹരിമരുന്ന് വിതരണം നടത്തുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന നാടാണ് ചൈന. ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന് 2009-ല്‍ ചൈനീസ് സര്‍ക്കാര്‍ ജാക്കി ചാനെ നിയോഗിച്ചിരുന്നു.

DONT MISS
Top