കുട്ടിക്കൊമ്പന് തണലായി വനപാലകര്‍

ഒഡീഷ: കുട്ടിയാനയുള്‍പ്പെടെ 5 ആനകള്‍ ഒഡീഷയിലെ മയൂര്‍ഭന്‍ജ് ജില്ലയിലെ വനപാതക്ക് സമീപത്തുള്ള കുഴിയില്‍ അകപ്പെട്ടു. വനപാലകരുടേയും വൈല്‍ഡ് ലൈഫ് പ്രര്‍ത്തകരുടേയും മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്താല്‍ കുട്ടിയാന ഉള്‍പ്പെടെ 5 ആനകളേയും കരകയറ്റാന്‍ കഴിഞ്ഞെങ്കിലും ഭീതി കാരണം മുതിര്‍ന്ന ആനകള്‍ കുട്ടിയെ ഉപേക്ഷിച്ച് ഓടിയകന്നു.
വീഴ്ചയില്‍ പരുക്കുകള്‍ പറ്റിയ കുട്ടിയാന ഇപ്പോള്‍ വനപാലകരുടെ പരിചരണത്തിലാണ്.
ദൃശ്യങ്ങള്‍ കാണാം…


DONT MISS
Top