മദ്യം നല്‍കി മയക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു

കാസര്‍ഗോഡ്‌ : ചീമേനിയില്‍ പെണ്‍കുട്ടിയെ മദ്യം നല്‍കി മയക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു . പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ചീമേനി വെള്ളച്ചാല്‍ സ്വദേശിനിയെ ഇന്നലെ വൈകിട്ടോടെ അവശനിലയില്‍ വീടിന് സമീപം കണ്ടെത്തുകയായിരുന്നു .കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചീമേനി സ്വദേശികളായ പത്തുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു . ഞായറാഴ്ച ദിവസമായ ഇന്നലെ ട്യൂഷനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി കാമുകനും കൂട്ടുകാരും മദ്യപിച്ചിരിക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നു . തുടര്‍ന്നാണ്‌ കാമുകന്റെ നേതൃത്വത്തില്‍ മദ്യം നല്‍കിയ ശേഷം കൂട്ട മാനഭംഗത്തിന് ഇരയാക്കിയത് . പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

DONT MISS
Top