സി രാധാകൃഷ്ണനെതിരെ അഖില കേരള എഴുത്തച്ഛന്‍ സമാജത്തിന്റെ പ്രതിഷേധം

പ്രമുഖ നോവലിസ്റ്റ് സി രാധാകൃഷ്ണനെതിരെ അഖില കേരള എഴുത്തച്ഛന്‍ സമാജത്തിന്റെ പ്രതിഷേധം. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛനെ നായരാക്കി നോവലെഴുതിയ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌ക്കാരം നല്കാനുള്ള നീക്കം ഉപേക്ഷിയ്ക്കണം എന്നാവശ്യപ്പെട്ട് സംഘടനാ പ്രവര്‍ത്തകര്‍ രാധാകൃഷ്ണന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്ന പേരില്‍ എംടി വാസുദേവന്‍നായര്‍, വിഷ്ണു നാരായണന്‍നമ്പൂതിരി. കെ ജയകുമാര്‍ എന്നിവരുടെയും കോലം കത്തിച്ചു.

തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെ ആസ്പദമാക്കി സി രാധാകൃഷ്ണന്‍ എഴുതിയ തീക്കടല്‍ കടന്ന് തിരുമധുരം എന്ന നോവലാണ് ഇവരുടെ പ്രതിഷേധത്തിന് കാരണം. നോവലിറങ്ങി വര്‍ഷങ്ങളായെങ്കിലും എഴുത്തച്ഛനെ നായരാക്കാനുള്ള ശ്രമം നടത്തിയ രാധാകൃഷ്ണന്‍ എഴുത്തച്ഛന്‍ പുരസ്‌ക്കാരം നേടാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹത്തിന് പുരസ്‌ക്കാരം നല്‍കരുതുമെന്നാണ് എഴുത്തച്ഛന്‍ സമാജത്തിന്റെ ആവശ്യം.

സി രാധാകൃഷ്ണനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് മറ്റു സാഹിത്യകാരന്‍മാരെയും സംഘടാകര്‍വെറുതെ വിട്ടില്ല. സി. രാധാകൃഷ്ണനോടൊപ്പം എം ടി വാസുദേവന്‍നായര്‍, മലയാളം സര്‍വ്വകലാശാല വിസി കെ ജയകുമാര്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി എന്നിവരുടെയും കോലംകത്തിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. സി രാധാകൃഷ്ണന്‍ എഴുത്തച്ഛന്‍പുരസ്‌ക്കാരം നല്‍കാനുള്ള എല്ലാ ശ്രമത്തെയും ചെറുത്തു തോല്‍പ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

DONT MISS
Top