വിക്രമിന്റെ ഷൂലേസ് കെട്ടുന്നതെങ്ങനെ? രഹസ്യം പുറത്തായി

ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ ഐയെ കുറിച്ചുള്ള ചര്‍ച്ചകളും വീണ്ടും സജീവമായി. ട്രെയിലര്‍ കണ്ട ഏവരുടെയും മനസില്‍ നില്‍ക്കുന്ന ഒരു ദ്യശ്യമാണ് വിക്രം തന്റെ ഷൂവിന്റെ ലെയ്‌സ് കെട്ടുന്നത്. ഇത് ഗ്രാഫിക്‌സ് സഹായത്തോടെയാണോ എന്ന ആരാധകന്റെ ചോദ്യത്തിന് ഷങ്കറിന്റെ മറുപടി അല്ല റിയല്‍ ഷോട്ട് എന്തായിരുന്നു. ഇതിന് പിന്നാലെ പോയ വിരുതന്‍മാര്‍ ആ രഹസ്യം പുറത്ത് കൊണ്ടു വന്നു.

വില്ലന്‍മാരെ തല്ലാന്‍ തയ്യാറെടുക്കുതിന് തൊട്ടു മുമ്പാണ് ഏവരിലും കൗതുകം ഉണര്‍ത്തുന്ന വിക്രമിന്റെ ലെയ്‌സ് കെട്ടല്‍. ഇത് കണ്ട ഒരു ആരാധകന്‍ ഗ്രാഫിക്‌സ് അല്ലേ എന്ന് ഷങ്കറിനോട്.എന്നാല്‍ അത് ഷൂട്ട് ചെയ്ത ദ്യശ്യങ്ങളാണെും അതിന് പിന്നില്‍ ഒരു രഹസ്യം ഉണ്ടെും ട്വിറ്ററിലൂടെ മറുപടി കൊടുത്തു.

എന്നാല്‍ ആരാധകരുടെ കൗതുകം മറുപടിയില്‍ ഒതുങ്ങിയില്ല. അതിന്റെ രഹസ്യം കണ്ടെത്താനായി ഇറങ്ങി തിരിച്ചവര്‍ അത് കണ്ടെത്തുകയും ചെയ്തു. ഇത് വിദേശ രാജ്യങ്ങളിലെ സ്ട്രീറ്റ് മാജിക്ക്കാരുടെ സ്ഥിരം നമ്പറാണ്.

അപ്പോള്‍ മാജിക്ക് ആകുമ്പോള്‍ അതിന്റെ രഹസ്യവും പുറത്ത് വരണം,അതും കണ്ടെത്തി ഷങ്കറിനെ ഞെട്ടിച്ചു ആരാധകര്‍. ഒരു ഷൂവില്‍ രണ്ട് ലെയ്‌സുകളാണ് ഉപയോഗിക്കുക. ഒന്നിന്റെ നടുവില്‍ നൂല് കെട്ടി ജീന്‍സിലൂടെ അരയില്‍ എത്തിക്കുന്നു. അതില്‍ വലിച്ചാല്‍ ലെയ്‌സ് മുകളിലേക്ക് വരും. ഷൂവില്‍ ഒരു ലെയ്‌സ് കെട്ടി ജീന്‍സിനുള്ളില്‍ ഒളിപ്പിച്ചു വെയ്ക്കുന്നു. ഇനി മാജിക്ക്, കാലു കുലുക്കി ലെയ്‌സ് പുറത്ത് വരുത്തുന്നതിനൊപ്പം ആദ്യത്തെ ലെയ്‌സ് അകത്തേക്ക് വലിക്കുകയും ചെയ്യുക.

ട്രെയിലറിലെ ചെറിയ ഒരു രഹസ്യം കണ്ടെത്തിയ വിരുതന്‍മാര്‍ ചിത്രം പുറത്ത് വരുമ്പോള്‍ എന്തൊക്കെ കണ്ടു പിടിക്കും എന്ന സംശയത്തിലാണ് സംവിധായകന്‍ ശങ്കര്‍.

[jwplayer mediaid=”148637″]

[jwplayer mediaid=”148635″]

[jwplayer mediaid=”148636″]

DONT MISS
Top