തേവറിലെ ശ്രുതി ഹാസന്റെ ഐറ്റം നമ്പര്‍ ഡാന്‍സ്

ബോളിവുഡില്‍ വീണ്ടും തരംഗം തീര്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ശ്രുതി ഹാസന്‍. റിലീസിന് തയ്യാറെടുക്കുന്ന ബോളിവുഡ് ചിത്രം തേവറിലാണ് ശ്രുതിയുടെ ഐറ്റം ഡാന്‍സുള്ളത്. 2013-ല്‍ പുറത്തിറങ്ങിയ ഡി ഡേയ്ക്ക് ശേഷമാണ് ശ്രുതി ബോളിവുഡില്‍ തിരിച്ചെത്തുന്നത്. അതും തകര്‍പ്പനൊരു ഐറ്റം നമ്പര്‍ പാട്ടിലൂടെ.

2015ലാണ് തേവര്‍ തീയേറ്ററുകളില്‍ എത്തുന്നത്. തേവറിന് പി്ന്നാലെ അഞ്ചോളം ബോളിവുഡ് ചിത്രങ്ങളാണ് ശ്രുതി ഹാസന്റേതായി പുറത്തിറങ്ങാനുള്ളത്. അതുകൊണ്ട് തന്നെ ഈ പാട്ട ശ്രുതിയുടെ ബോളിവുഡ് യാത്രയില്‍ പ്രധാനപ്പെട്ടതുമാണ്.

തെലുങ്ക് ചിത്രം ഒക്കടുവിന്റെ ബോളിവുഡ് പതിപ്പാണ് തേവര്‍. ഒക്കടും ഗില്ലിയായി തമിഴില്‍ റീമേക്ക് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ഹിന്ദി പതിപ്പ് എത്തുന്നത്. അര്‍ജ്ജുന്‍ കപൂര്‍,സോനാക്ഷി സിന്‍ഹ,മനോജ് ബജ്‌പേയ്,ഖാദര്‍ ഖാന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

[jwplayer mediaid=”148616″]

DONT MISS
Top