ലിബിയയില്‍നിന്നും കൂടുതല്‍ നേഴ്‌സുമാര്‍ മടങ്ങിയെത്തുന്നു

കൊച്ചി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍നിന്നും കൂടുതല്‍ നേഴ്‌സുമാര്‍ മടങ്ങിയെത്തുന്നു.10 നേഴ്‌സ്മാരും 2 കുട്ടികളും അടങ്ങുന്ന സംഘം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മടങ്ങിയെത്തി. കോട്ടയം എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരില്‍ ഏറെയും.

ശമ്പളമോ കൃത്യമായ ആഹാരമോ ഇല്ലാതെ മാസങ്ങളായി ദുരിതത്തില്‍ കഴിയുന്ന ഒട്ടേറെ മലയാളികളില്‍ നിന്നാണ് 12 പേര്‍ തിരിച്ചെത്തിയത്‌ .ലിബിയയില്‍ കലാപം രൂക്ഷമായതിനെതുടര്‍ന്ന്‍ മലയാളി നഴ്സുമാര്‍ ജോലി ചെയ്തിരുന്ന ബെന്‍ഗസി മെഡിക്കല്‍ സെന്റര്‍ , അല്‍ ജുമൈരിയ ആശുപത്രി എന്നിവ അടച്ചുപൂട്ടുകയും നഴ്സുമാരോട് താമസസ്ഥലം ഒഴിയണമെന്നും ആശുപത്രി മാനേജ്മെന്റ്റ് ആവശ്യപ്പെടുകയായിരുന്നു . ധരിച്ചിരുന്ന വസ്ത്രമൊഴികെ മറ്റെല്ലാം നഷ്ടമായി തിരികെയെത്തിയ ഇവര്‍ക്ക് നോര്‍ക്കയുടെ അടിയന്തിര സഹായമായി രണ്ടായിരം രൂപ നല്‍കി . കലാപമേഖലയില്‍ കുടുങ്ങിയവരില്‍ നിന്ന് 22 നഴ്സുമാരെക്കൂടി ഞായറാഴ്ചയോടെ തിരികെയെത്തിയെത്തിക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കി .

DONT MISS
Top