കോള്‍ പാടശേഖരങ്ങളെ ഭീതിയിലാഴ്ത്തി വൈറസ് ബാധ പടരുന്നു

തൃശ്ശൂര്‍: കോള്‍ പാടശേഖരങ്ങളെ ഭീതിയിലാഴ്ത്തി വൈറസ് ബാധ പടരുന്നു. ഇല ചുരുളുന്ന രോഗമാണ് നെല്‍ച്ചെടികളില്‍ വ്യാപകമാകുന്നത്. അരിമ്പൂര്‍ മേഖലയിലെ പാടശേഖരങ്ങളിലുണ്ടായ രോഗബാധ മറ്റിടങ്ങളിലേക്കും പടരുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.

മനക്കൊടിവെളുത്തൂര്‍ കോള്‍പ്പാടങ്ങളിലെ കര്‍ഷകര്‍ ഭീതിയുടെ മുള്‍മുനയിലാണ്. ഇവിടുത്തെ പാട ശേഖരങ്ങളില്‍ വൈറസ് ബാധ മൂലമുള്ള ഇലകരിച്ചില് നെല്‍കൃഷിയെ സാരമായി ബാധിച്ചിരിക്കുന്നു. 35 മുതല്‍ 45 വരെ ദിവസം പ്രായമുള്ള ജ്യോതി ഇനത്തില്‍ പെട്ട നെല്‍ച്ചെടികളാണ് അതിവേഗം കരിഞ്ഞുണങ്ങിയത്.

കഴിഞ്ഞ ദിവസം കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടത്തിയ പരിശോധനയില്‍ അസാധാരണമാം വിധമുള്ള വൈറസ് ബാധ പാടശേഖരങ്ങളിലുണ്ടെന്ന് സ്ഥിരീകരിച്ചു. ചാണകവെള്ളം തെളിക്കാനും, ബ്‌ളീച്ചിംഗ് പൗഡര്‍ വിതറാനുമാണ് കര്‍ഷകര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. എന്നിട്ടും ഇലചുരുണ്ടുണങ്ങുന്നതിന് ശമനമില്ല. കടംവാങ്ങിയും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഇക്കുറി ലഭിച്ച ഇടമഴ ഏറെ പ്രതീക്ഷ നല്‍കിയിരിക്കെയാണ് ഇടിത്തീയായി ഈ രോഗബാധ.

[jwplayer mediaid=”148317″]

DONT MISS
Top