റോളന്‍ സ്‌ട്രോസ് 2014-ലെ ലോകസുന്ദരി

ലണ്ടന്‍: 2014-ലെ ലോകസുന്ദരിയായി മിസ് ദക്ഷിണാഫ്രിക്ക റോളന്‍ സ്‌ട്രോസിനെ തെരഞ്ഞെടുത്തു. മിസ് ഹങ്കറിയായ ഇഡിന കുല്‍സ്‌ക്കര്‍ ആണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. മിസ് യു എസ് എലിസബത്ത് സഫാരിസ്റ്റിനെ സെക്കന്‍ഡ് റണ്ണര്‍ അപ്പായും തെരഞ്ഞെടുത്തു.  ഇന്ത്യയുടെ കോയല്‍ റാണയും ലോകസുന്ദരി മത്സരത്തില്‍ മാറ്റുരക്കാന്‍   ഉണ്ടായിരുന്നുവെങ്കിലും അവസാന അഞ്ചിലെത്തിന്‍ കോയലിന് സാധിച്ചില്ല. സെമി ഫൈനല്‍ മത്സരത്തില്‍ കോയല്‍ പുറത്താവുകയായിരുന്നു.

ലണ്ടനില്‍ നടന്ന മത്സരത്തില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ പരാജയപ്പെടുത്തിയാണ് റോളന്‍ സ്‌ട്രോസ് കിരീടം ചൂടിയത്. 22 കാരിയായ റോളെന്‍ സ്‌ട്രോസ് നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. ഹങ്കറി, ഓസ്‌ട്രേലിയ, യു എസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ സുന്ദരിമാരാണ് അവസാന അഞ്ചിലെത്തിയത്.

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും ഭര്‍ത്താവ് അഭിഷേക് ബച്ചനും മത്സരം കാണാന്‍ ലണ്ടനില്‍ എത്തിയിരുന്നു. 1994-ലെ ലോകസുന്ദരിയായ ഐശ്വര്യയെ മിസ് വേള്‍ഡ് പ്രഖ്യാപന ചടങ്ങില്‍ ആദരിച്ചു.

miss-2 miss-1 miss-4 aassshhh
DONT MISS
Top