അഫ്ഗാനിസ്ഥാനില്‍ സ്ഫോടനപരമ്പര: 20 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിവിധ ഇടങ്ങളിലായുണ്ടായ ആക്രമണങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഫ്ഗാന്‍ പരമോന്നത കോടതിയിലെ ഒരു പ്രമുഖ ജഡ്ജിയും ഉള്‍പ്പെടുന്നു. ഹെല്‍മാന്ദ് പ്രവിശ്യയിലെ ഖനിയിലുണ്ടായ ആക്രമണത്തില്‍ 13 തൊഴിലാളികളും മരിച്ചു.

നാറ്റോ സൈന്യത്തെ അഫ്ഗാനില്‍ നിന്നും പിന്‍വലിക്കാന്‍ മൂന്ന് ആഴ്ചകള്‍ മാത്രമുള്ളപ്പോഴാണ് സ്‌ഫോടന പരമ്പര അരങ്ങേറിയത്. അഫ്ഗാന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാല് ഭീകരരും കൊല്ലപ്പെട്ടു. ആക്രമണങ്ങളെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി അപലപിച്ചു.

DONT MISS
Top