ഐഎസിന്റെ ട്വിറ്റര്‍ നിയന്ത്രിക്കുന്നത് ബംഗളുരുവില്‍ നിന്ന്

ദില്ലി: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബംഗളുരുവില്‍ നിന്നാണ് നിയന്ത്രിക്കുന്നതെന്ന സൂചനകളെ തുടര്‍ന്ന് ട്വിറ്ററിന്റെ ഉറവിടം കണ്ടെത്താന്‍ ബ്രിട്ടണ്‍ ഇന്ത്യയുടെ സഹായം തേടി. ബംഗലുരുവില്‍ നിന്നാണ് ട്വിറ്റര്‍ നിയന്ത്രിക്കുന്നതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി.

ബ്രിട്ടണിലെ ചാനല്‍ ന്യൂസ് 4 ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. മെഹ്ദി എന്നു പേരുള്ള ഇയാളുമായി ചാനല്‍ റിപ്പോര്‍ട്ടര്‍ സംസാരിച്ചെന്നും വാര്‍ത്തയില്‍ അവകാശപ്പെടുന്നു. ഷാമി വിറ്റ്‌സന് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ അക്കൗണ്ടിന് 17000-ല്‍ അധികം ആളുകള്‍ ഫോളോവേഴ്‌സ് ഉണ്ട്. എന്നാല്‍ വാര്‍ത്ത പുറത്തു വന്നതോടെ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ഈ അക്കൗണ്ടിലൂടെ ഓണ്‍ലൈനായി ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതായും വാര്‍ത്തകളുണ്ട്. ജിഹാദികളും അനുഭാവികളുമായി റിക്രൂട്ട് ചെയ്യുന്നവരും തമ്മില്‍ വിവരങ്ങള്‍ കൈമാറാന്‍ ഈ അക്കൗണ്ട് ഉപയോഗിച്ചതായാണ് ചാനല്‍ പുറത്തുവിടുന്നത്.

അവസരം ഉണ്ടായിരുന്നെങ്കില്‍ താന്‍ ഐ എസില്‍ ചേര്‍ന്നേനെയെന്നും മാതാപിതാക്കള്‍ തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും അതിനാല്‍ ഇവിടം വിട്ട് പോകാനാവില്ലെന്നും മെഹ്ദി പറഞ്ഞതായി ചാനല്‍ അവകാശപ്പെട്ടു. ബംഗളുരു പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

shami
DONT MISS
Top