സേര്‍ച്ച് ലിസ്റ്റില്‍ ഒന്നാമത്: സണ്ണി ലിയോണ്‍ ഇന്റര്‍നെറ്റിലെ ഹോട്ട് താരം

2014-ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം തിരയപ്പെട്ട ബോളിവുഡ് താരങ്ങളില്‍ ഒന്നാമതെത്തി സണ്ണി ലിയോണ്‍. ശ്വേത ബസു പ്രസാദ്, ഐശ്വര്യ റായ് എന്നിവരാണ് സണ്ണി ലിയോണിന്റെ തൊട്ട് പിന്നില്‍. വളരെ കുറഞ്ഞ സമയം കൊണ്ടുള്ള സണ്ണി ലിയോണിന്റെ നേട്ടത്തെ സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്.

ലോകത്തിലെ മികച്ച പത്ത് പോണ്‍ സ്റ്റാറുകളില്‍ ഒരാള്‍ എന്ന് 2010-ലെ സണ്ണി ലിയോണിന്റെ നേട്ടം മായുകയാണ്. 2012-ല്‍ ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം നടത്തിയ സണ്ണി ലിയോണ്‍ പഴയകാല കഥകളില്‍ നിന്ന് മാറി ബോളിവുഡ് താരമായി മാറിയിരിക്കുന്നു.

ജാക്ക് പോട്ട,രാഗിണി എം എം എസ് 2 എന്നീ ചിത്രങ്ങളില്‍ നായികയായി സണ്ണി ലിയോണ്‍ ബോളിവുഡിലെ മികച്ച ഐറ്റം നമ്പര്‍ ഡാന്‍സറുമായി തീര്‍ന്നു. തമിഴ്,തെലുങ്ക് ഭാഷകളിലും സണ്ണി ലിയോണിന്റെ നൃത്തം എത്തി.

സണ്ണി ലിയോണ്‍ നായികയായി നാലോളം ബോളിവുഡ് ചിത്രങ്ങളാണ് നിര്‍മ്മാണത്തില്‍ ഇരിക്കുന്നത്.2014 അവസാനിക്കുബോള്‍ ഈ വര്‍ഷം ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം തിരയപ്പെട്ട താരം എന്ന റെക്കോര്‍ഡാണ് സണ്ണി ലിയോണിന് ലഭിക്കുന്നത്. അതും ബോളിവുഡ് സുന്ദരി ഐശ്വര്യയെ പിന്‍തള്ളി.
sunny

Sunny-Leone’s-Pink-
DONT MISS
Top