ജയിംസ് ബോണ്ട് പരമ്പരയിലെ പുതിയ ചിത്രം സ്‌പെക്ട്ര

ജയിംസ് ബോണ്ട് പരമ്പരയിലെ പുതിയ ചിത്രം സെപക്ട്രയുടെ ഔദ്യോഗിക ലോഞ്ച് പൈന്‍വുഡ് സ്റ്റുഡിയോയില്‍ നടന്നു. ചിത്രത്തിലെ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും സംവിധായകന്‍ സാം മെന്റ്‌സ് അവതരിപ്പിച്ചു. സെപ്ക്ട്രയുടെ ഫസ്റ്റ് ലുക്കും പുറത്ത് വിട്ടു.

ജെയിംസ് ബോണ്ട് പരമ്പരയിലെ 24ആം ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. എന്നാല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അതിന് മുന്‍പേ സോഷ്യല്‍ മീഡിയിലൂടെ പുറത്ത് വന്നിരുന്നു.സ്‌പെക്ട്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

പൈന്‍വുഡ് സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ ഏവരിലും കൗതുകം ഉണര്‍ത്തി ചിത്രത്തില്‍ ഉപയോഗിക്കുന്ന ബോണ്ട് കാറാണ് സംവിധായകന്‍ ആദ്യം പരിചയപ്പെടുത്തിയത്. ആസ്റ്റോ മാര്‍ട്ടിന്റെ ഡി ബി 10 കാറാണിത്.

ഡാനിയേല്‍ ക്രെയിഗാണ് വീണ്ടും ജെയിംസ് ബോണ്ടാകുന്നത്. ക്രെയിഗിന്റെ നാലമത്തെ ബോണ്ട് ചിത്രം കൂടിയാണിത്. ക്രിസ്റ്റഫ് വാര്‍ട്‌സാണ് വില്ലന്‍. ലീ സിയാഡക്‌സ്, മോണിക്കാ ബലൂസി എന്നിവരാണ് പുതിയ ചിത്രത്തിലെ ബോണ്ട് ഗേള്‍സ്.

[jwplayer mediaid=”146761″]

DONT MISS
Top